തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണലയം സ്വദേശി പുഷ്പ (40), മാര്‍ത്താണ്ഡം സ്വദേശി ഗീത(55) എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളങ് ജങ്ഷനില്‍ പൊങ്കാലയിടുകയായിരുന്ന കല്ലംപള്ളി സ്വദേശി ലീല (65), പിഎംജിയില്‍ പൊങ്കാലയിട്ട വെഞ്ഞാറമൂട് സ്വദേശി ലത (49) എന്നിവരെ കുഴഞ്ഞുവീണ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.