ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

എടവിലങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ കൊച്ചുകടവ് വേലംപറമ്പില്‍ സഹീര്‍(52) ആലപ്പുഴ അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു.

Update: 2019-02-16 13:08 GMT

മാള(തൃശ്ശൂര്‍): എടവിലങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ കൊച്ചുകടവ് വേലംപറമ്പില്‍ സഹീര്‍(52) ആലപ്പുഴ അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിനായി തിരുവനന്തപുരത്തേക്കുപോകും വഴി അമ്പലപ്പുഴയിലെ പള്ളിയില്‍ സുബ്ഹി നമസ്‌കാരത്തിനായി ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. വണ്ടി ഇടിച്ച് തലക്ക് പരിക്കുപറ്റി വണ്ടാഴം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ റഹ്മത്ത് (നേഴ്‌സ്, കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രി). മക്കള്‍: റംസി, അസ്‌ലു. മരുമകന്‍ മുഹ്‌സിന്‍. 

Tags:    

Similar News