തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരി മരിച്ചു. തിരുവല്ല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 66ല്‍ ശ്രീനാരായണപുരത്തിന് സമീപം അഞ്ചാംപരുത്തിയില്‍ പുലര്‍ച്ചെയാണ് അപകടം. ഗുരുവായൂര്‍ ദര്‍ശനത്തിനുശേഷം മടങ്ങുകയായിരുന്നു കാര്‍ യാത്രികര്‍.
കൊടുങ്ങല്ലൂരില്‍നിന്നും കൊല്ലൂരിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പി ബി സുനിയുടെ നേതൃത്വത്തില്‍ ഹൈഡ്രോളിക് കട്ടറും കോമിക് ബാറും ഉപയോഗിച്ച് കാറിന്റെ മൂന്ന് ഡോറുകളും മുറിച്ചുമാറ്റിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.