ബൈക്കപകടത്തില്‍ ഐടിഐ വിദ്യാര്‍ഥി മരിച്ചു

കൊടുങ്ങല്ലൂര്‍ അഴീക്കോട് തേറോട്ട് ജേക്കബിന്റെ മകന്‍ അമല്‍ (18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെ മാള കോട്ടമുറി സബ് സ്‌റ്റേഷന്‍ സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. ബൈക്ക് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്തണംവിട്ട് മറിഞ്ഞ് ചരക്കുലോറിയുടെ മുന്‍വശത്ത് ചെന്നിടിച്ചാണ് അപകടമെന്നും മാള വലിയപറമ്പ് റോഡിലൂടെ പോയിരുന്ന ലോറിയുമായി പ്ലാവിന്‍മുറി റോഡില്‍നിന്നും വരികയായിരുന്ന ബൈക്ക് നേരിട്ടിടിക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

Update: 2019-02-04 15:13 GMT

മാള: ബൈക്ക് നിയന്ത്രണംവിട്ട് ലോറിയിലിടിച്ച് ഐടിഐ വിദ്യാര്‍ഥി മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് തേറോട്ട് ജേക്കബിന്റെ മകന്‍ അമല്‍ (18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെ മാള കോട്ടമുറി സബ് സ്‌റ്റേഷന്‍ സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. ബൈക്ക് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്തണംവിട്ട് മറിഞ്ഞ് ചരക്കുലോറിയുടെ മുന്‍വശത്ത് ചെന്നിടിച്ചാണ് അപകടമെന്നും മാള വലിയപറമ്പ് റോഡിലൂടെ പോയിരുന്ന ലോറിയുമായി പ്ലാവിന്‍മുറി റോഡില്‍നിന്നും വരികയായിരുന്ന ബൈക്ക് നേരിട്ടിടിക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.


കെ കരുണാകരന്‍ സ്മാരക മാള ഗവ. ഐടിഐയില്‍നിന്നും എളുപ്പവഴിയിലൂടെ കൂട്ടുകാരനായ കുഴൂര്‍ കാച്ചപ്പിള്ളി സണ്ണിയുടെ മകന്‍ സ്‌റ്റെഫിനുമായി വരവെയായിരുന്നു അപകടം. സ്‌റ്റെഫി (19) നും പരിക്കേറ്റിട്ടുണ്ട്. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മാള സിഐ ഭൂപേഷും എസ്‌ഐ കെ ഒ പ്രതീപും അറിയിച്ചു. ലോറിക്കാരനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 304 പ്രകാരം കേസെടുത്തിട്ടുണ്ട്. മാള ഐടിഐയില്‍ ഒരുവര്‍ഷ ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് പഠിച്ചുവരികയായിരുന്നു അമല്‍. മാളയിലെ സ്വകാര്യാശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

മാള ഗവ. ആശുപത്രിയില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മുനമ്പം മുനക്കല്‍ ബീച്ച് ഹാര്‍ബര്‍ തൊഴിലാളിയാണ് പിതാവ്. മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് മാള ഗവ. ഐടിഐയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും സംസ്‌കാരം വൈകീട്ട് നാലുമണിക്ക് അഴീക്കോട് സെന്റ് തോമസ് ദേവാലയത്തില്‍. മാതാവ് ലിന്‍സി. സഹോദരന്‍ ആല്‍വിന്‍.

Tags:    

Similar News