തൃശ്ശൂര്‍: അധികാരതുടര്‍ച്ചക്കും നിലനില്‍പ്പിനും വേണ്ടി സി പി എം വര്‍ഗീയത വളര്‍ത്തുകയാണെന്നു എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. സംഘപരിവാര്‍ നേതാക്കള്‍ക്ക് അഖിലേന്ത്യ തലത്തില്‍ പ്രചരിപ്പിക്കാനുള്ള വര്‍ഗ്ഗീയ കാപ്‌സ്യൂള്‍ തയ്യാറാക്കുന്ന തിരക്കിലാണ് സി പി എം നേതാക്കള്‍. തൃശ്ശൂര്‍ ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
റിപ്പബ്ലിക്ദിനത്തില്‍ എല്ലാ മണ്ഡലം തലങ്ങളിലും അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു . ഈ മാസം 10, 11 തിയ്യതികളില്‍ നടത്തുന്ന പാര്‍ട്ടിയുടെ ജനകീയ പ്രവര്‍ത്തന ഫണ്ട് കലക്ഷനില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുള്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു . ജില്ലാ വൈസ് പ്രസിഡന്റുമാരായ ബികെ ഹുസൈന്‍ തങ്ങള്‍, ഉമര്‍ മുഖ്താര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി. എം അക്ബര്‍, ഇ.എം ലത്തീഫ്, ജില്ലാ ട്രെഷറര്‍ യഹിയ മന്ദലാംകുന്ന്, സെക്രട്ടറിമാരായ അബുതാഹിര്‍ കെ.ബി , എ.എം മുഹമ്മദ് റിയാസ്, റഫീന സൈനുദ്ധീന്‍,എന്നിവര്‍ സംസാരിച്ചു.