കോതപറമ്പ് കേസ്: എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
എസ്ഡിപിഐ പ്രവര്‍ത്തകരായ ഹര്‍ഷാദ്, അബ്ദുള്‍ ജലീല്‍, അഷീര്‍ എന്നീ പ്രവര്‍ത്തകരേയാണ് വെറുതെ വിട്ടത്.
തൃശ്ശൂര്‍ :ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു. തൃശ്ശൂര്‍ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തില്‍ 2013ലായിരുന്നു സംഭവം. ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ എടുത്ത വധശ്രമ കേസ് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജോമോന്‍ ജോണ്‍ വെറുതെ വിട്ടു.
എസ്ഡിപിഐ പ്രവര്‍ത്തകരായ ഹര്‍ഷാദ്, അബ്ദുള്‍ ജലീല്‍, അഷീര്‍ എന്നീ പ്രവര്‍ത്തകരേയാണ് വെറുതെ വിട്ടത്. 2013 മെയ് 13 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ്വരൂപിനെ മാരകആയുധങ്ങളുമായി ആക്രമിച്ചു പരിക്കേല്‍പിച്ചു എന്ന് ആരോപിച്ച് ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു വേണ്ടി അഭിഭാഷകരായ കെസി നസീര്‍, നൗഷാദ്, പ്രശാന്ത് കുന്നംകുളം, അജയ് ഇരിങ്ങാലക്കുട എന്നിവര്‍ ഹാജരായി.