ദേശീയ കായിക ദിനത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു
അഷ്ടമിച്ചിറ കാലടി പമ്പ് ജംഗ്ഷനില്‍ നിന്നും ഗ്രാമപഞ്ചായത്ത് ഓഫീസ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
അഷ്ടമിച്ചിറ കാലടി പമ്പ് ജംഗ്ഷനില്‍ നിന്നും ഗ്രാമപഞ്ചായത്ത് ഓഫീസ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പ്രായഭേദമന്യേ ജനങ്ങള്‍ പങ്കെടുത്ത കൂട്ടയോട്ട മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് ഫ്‌ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോള്‍ എടാട്ടുകാരന്‍ അദ്ധ്യക്ഷത വഹിച്ചു. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സംരക്ഷണത്തോടുകൂടി ആരംഭിച്ച കൂട്ടയോട്ടത്തില്‍ പി എ അഭിഷേക് 24 മിനിട്ടോടെ ഫിനിഷിംഗ് പോയിന്റിലെത്തി ഒന്നാം സ്ഥാനം നേടി. ആല്‍വിന്‍ വിത്സണ്‍ രണ്ടാം സ്ഥാനവും സുരാഗ് മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്ന് വിജയികള്‍ക്ക് അഷ്ടമിച്ചിറയില്‍ സ്ഥിതിചെയ്യുന്ന സ്‌റ്റൈല്‍ ഫുട്ട് വെയേഴ്‌സ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നബീസത്ത് ജലീല്‍, ഉടയാട ടെക്‌സ്‌റ്റൈല്‍സ് അഷ്ടമിച്ചിറ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡുകളും പങ്കെടുത്ത മറ്റുള്ളവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മറ്റു മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, യുവജന ക്ലബ്ബ് അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, മാള ഗ്രാമപഞ്ചായത്ത് നിവാസികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നബീസത്ത് ജലീല്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി ജെ ജലീല്‍ കായിക ദിന സന്ദേശവും ലൈബ്രേറിയന്‍ പി വി അനീഷ നന്ദിയും പറഞ്ഞു.