ഇരുചക്ര വാഹനങ്ങള്‍ ബസ് സ്റ്റാന്റ് കൈയ്യടക്കിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
വിവിധയിടങ്ങളിലേക്ക് പോവാന്‍ എത്തുന്ന യാത്രാക്കാരും സ്റ്റാന്റിനകത്ത് കടകള്‍ നടത്തുന്നവരും സ്റ്റാന്റിലെ ബസ് കാത്ത് നില്‍പ്പ് സ്ഥലത്താണ് ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
മാള: ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്റ് ഇരുചക്ര വാഹനങ്ങള്‍ കൈയടക്കി യാത്രക്കാര്‍ക്കും മറ്റും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വിവിധയിടങ്ങളിലേക്ക് പോവാന്‍ എത്തുന്ന യാത്രാക്കാരും സ്റ്റാന്റിനകത്ത് കടകള്‍ നടത്തുന്നവരും സ്റ്റാന്റിലെ ബസ് കാത്ത് നില്‍പ്പ് സ്ഥലത്താണ് ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
സംഭവത്തില്‍ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ ഉണ്ടായില്ല. മാള ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ വൃത്തിഹീനമായി കിടക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനിടയിലാണ് ബസ് സ്റ്റാന്റില്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ബസ്സ് സ്റ്റാന്റിലെ ഇരിപ്പിടങ്ങളുടെ അടിയില്‍ ഒഴിഞ്ഞ മദ്യക്കുപ്പികളും പ്ലാസ്റ്റിക് ഗ്ലാസുകളും കിടക്കുന്നതും പതിവാണ്.
ബസ് സ്റ്റാന്റിന് അകത്തെ കടകളില്‍ പലതിലെയും സാധനങ്ങള്‍ വെക്കുന്ന കബോഡുകള്‍ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലങ്ങളില്‍ വയ്ക്കുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.മാത്രമല്ല ഭക്ഷണശാലകളില്‍ പാത്രം കഴുകുന്ന വെള്ളം ജനങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് ഒഴിക്കുന്നതും ബസ് യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു.