വയനാട് ജില്ലയില്‍ 1,472 കിടക്കകള്‍ ഒഴിവ്

73 ഐസിയു കിടക്കകളും 30 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 595 കിടക്കകളും ഒഴിവുണ്ട്.

Update: 2021-05-18 12:35 GMT
വയനാട് ജില്ലയില്‍ 1,472 കിടക്കകള്‍ ഒഴിവ്

കല്‍പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് സജ്ജമാക്കിയ 61 കോവിഡ് ആശുപത്രികളിലായി 3,421 കിടക്കകളില്‍ 1,472 എണ്ണം ഒഴിവുണ്ട്. 73 ഐസിയു കിടക്കകളും 30 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 595 കിടക്കകളും ഒഴിവുണ്ട്. 15 സര്‍ക്കാര്‍ കൊവിഡ് ആശുപത്രികളിലായി 523 കിടക്കകള്‍, 29 ഐസിയു, 27 വെന്റിലേറ്റര്‍, 431 ഓക്‌സിജന്‍ കിടക്കകളും ബാക്കിയുണ്ട്.

12 സിഎഫ്എല്‍ടിസികളിലായി ആകെയുള്ള 1,505 കിടക്കകളില്‍ 1,107 എണ്ണവും നാല് സിഎസ്എല്‍ ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 300 എണ്ണവും 86 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,401 കിടക്കകളില്‍ 1,683 എണ്ണവും ഒഴിവുണ്ട്.

Tags:    

Similar News