കല്‍പറ്റ: സിആര്‍ഐഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്ക് 42 കോടി അനുവദിച്ചതായി ഒ ആര്‍ കേളു എംഎല്‍എ അറിയിച്ചു.
റോഡുകള്‍ ഉന്നത നിലവാരത്തിലെത്തിക്കുന്നതാണ് പദ്ധതി. പനമരം- നെല്ലിയമ്പം - നടവയല്‍ റോഡിന് 15 കോടിയും വെള്ളമുണ്ട - വാരാമ്പറ്റ - പന്തിപ്പൊയില്‍- പടിഞ്ഞാറത്തറ റോഡിന് 15 കോടിയും ബേഗൂര്‍- തിരുനെല്ലി റോഡിന് 12 കോടിയുമാണ് അനുവദിച്ചത്.