വയനാട്ടില്‍ നിന്നുള്ള ബസ്സുകള്‍ക്ക് നിയന്ത്രണമില്ല

Update: 2020-03-22 17:08 GMT

കല്‍പറ്റ: വയനാട്ടില്‍ നിന്ന് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ക്ക് മറ്റു ജില്ലകളിലേക്ക് പോവുന്നതിന് നിയന്ത്രണമുണ്ടാവില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്ന് സ്വകാര്യ ബസ്സുകള്‍ വരുന്നതിനും തടസ്സമുണ്ടാവില്ല. മറ്റ് ജില്ലകളില്‍ ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ വയനാട്ടില്‍ തങ്ങുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് വരുന്നവരെ എവിടേയും തടഞ്ഞുനിര്‍ത്തില്ല. തിരിച്ചറിയല്‍ രേഖ സഹിതം സന്ദര്‍ശനത്തിന്റെ ആവശ്യം പോലിസിനെ അറിയിച്ചാല്‍ പ്രവേശനം അനുവദിക്കുന്നതാണ്. വയനാട്ടുകാര്‍ക്ക് മറ്റ് ജില്ലകളിലേക്ക് പോവുന്നതിനും തടസ്സമുണ്ടാവില്ല.




Tags:    

Similar News