സി മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ നിര്യാതനായി
1989 വരെ ബത്തേരി മദ്‌റസയില്‍ പ്രധാനധ്യാപകനായി ജോലി ചെയ്തു.
ബത്തേരി: പ്രമുഖ മതപണ്ഡിതനും പൊതുപ്രവര്‍ത്തകനുമായിരുന്ന സി മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍ (90) നിര്യാതനായി. 1955ലാണ് മലപ്പുറം ജില്ല കൊടിഞ്ഞിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി മദ്‌റസയിലെ പ്രധാനാധ്യാപകനായി അദ്ദേഹം വയനാട്ടില്‍ എത്തുന്നത്. സദര്‍ ഉസ്താദ് എന്ന പേരിലാണ് ജില്ലയില്‍ അദ്ദേഹം അറിയപ്പെട്ടത്. 1989 വരെ ബത്തേരി മദ്‌റസയില്‍ പ്രധാനധ്യാപകനായി ജോലി ചെയ്തു. ബത്തേരി ദാറുല്‍ ഉലൂം അറബി കോളജ് സ്ഥാപിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ട്രഷറര്‍, എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ്, കല്‍പ്പറ്റ ദാറുല്‍ ഫലാഹ് ജനറല്‍ മാനേജര്‍, സുല്‍ത്താന്‍ ബത്തേരി മര്‍കസു ദ്ദഅ്‌വ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഭാര്യ ഫാതിമ മുന്നിയൂര്‍. മക്കള്‍: മുഹമ്മദലി സഖാഫി റിയാദ്, ബശീര്‍ മാസ്റ്റര്‍ (എസ്‌വൈഎസ് ബത്തേരി സോണ്‍ ജനറല്‍ സെക്രട്ടറി), അബ്ദുസ്സലാം, അബ്ദുര്‍റഹീം, ശറഫുദ്ദീന്‍, ആസിയ, റുഖിയ. മരുമക്കള്‍: കുഞ്ഞിപ്പോക്കര്‍ നായ്കട്ടി, അശ്‌റഫ് അണ്ടോണ, നഫീസ, ഷമീന, ഷമീറ, റജുല, ആഷിദ. കേരളമുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ മൊയ്തീന്‍ കുട്ടി മുസ്‌ല്യാരുടെ വിയോഗത്തില്‍ അനുശോചിച്ചു.