വയനാട്ടിലെ കൊവിഡ് വാക്‌സിനേഷന്‍ സ്ഥിതി വിവരം

ആരോഗ്യ പ്രവര്‍ത്തകരില്‍ 12,561 പേര്‍ ആദ്യ ഡോസും 11,065 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. മുന്നണി പ്രവര്‍ത്തകരില്‍ 14,933 പേര്‍ ആദ്യ ഡോസും 12,494 പേര്‍ രണ്ടാം ഡോസും വാക്‌സിന്‍ സ്വീകരിച്ചു.

Update: 2021-05-20 14:27 GMT
വയനാട്ടിലെ കൊവിഡ് വാക്‌സിനേഷന്‍ സ്ഥിതി വിവരം

കല്‍പറ്റ: വയനാട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 88 ശതമാനവും മുന്നണി പ്രവര്‍ത്തകരില്‍ 84 ശതമാനവും പൂര്‍ണമായും കൊവിഡ് കുത്തിവയ്പ് എടുത്തതായി ആരോഗ്യ വകുപ്പ് കണക്കുകള്‍. ആരോഗ്യ പ്രവര്‍ത്തകരില്‍ 12,561 പേര്‍ ആദ്യ ഡോസും 11,065 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. മുന്നണി പ്രവര്‍ത്തകരില്‍ 14,933 പേര്‍ ആദ്യ ഡോസും 12,494 പേര്‍ രണ്ടാം ഡോസും വാക്‌സിന്‍ സ്വീകരിച്ചു.

പൊതുവിഭാഗത്തില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 1,87,863 പേര്‍ ആദ്യ ഡോസും 52,584 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ആകെ 2,67,814 പേരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം. 70 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 3,51,000 പേരാണ് ആകെ കുത്തിവയ്പിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ മുന്‍ഗണനാവിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വാക്‌സിനേഷനാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

Tags:    

Similar News