മകന്റെ വിവാഹ ഒരുക്കത്തിനിടെ വീടിന്റെ ടെറസില്‍ നിന്നു വീണ് മധ്യവയസ്‌കന്‍ മരിച്ചു

Update: 2019-04-10 08:43 GMT

കല്‍പ്പറ്റ: മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ വീടിന്റെ ടെറസില്‍ നിന്നു കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു. കല്‍പ്പറ്റ ബൈപാസിന് സമീപം പുല്‍പ്പാറ വാലത്ത് കൃഷ്ണനാ(50)ണ് മരിച്ചത്. രാവിലെ 10ഓടെയാണ് അപകടം. ഈ മാസം 20നാണ് മകന്റെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി വീടിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്നു. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Tags:    

Similar News