പകുതി വിലക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്; കണിയാരം അക്ഷയ കേന്ദ്രത്തിലേക്ക് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മാര്‍ച്ച് നടത്തി

Update: 2025-02-12 16:04 GMT
പകുതി വിലക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്; കണിയാരം അക്ഷയ കേന്ദ്രത്തിലേക്ക് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മാര്‍ച്ച് നടത്തി

മാനന്തവാടി(കണിയാരം): പകുതി വിലക്ക് സ്‌കൂട്ടര്‍ -ഗൃഹോപകരണ തട്ടിപ്പിന് ഒത്താശ ചെയ്ത കണിയാരത്തെ അക്ഷയ കേന്ദ്രത്തിലേക്ക് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. നിരവധി സ്ത്രീകളാണ് ഈ അക്ഷയ കേന്ദ്രം വഴി തട്ടിപ്പിനിരയായിട്ടുള്ളത്. മുഴുവന്‍ സ്ത്രീകള്‍ക്കും അവരില്‍ നിന്ന് ഈടാക്കിയ തുക അടിയന്തരമായി തിരിച്ചു നല്‍കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ട്രഷറര്‍ സല്‍മ അഷ്റഫ് ആവശ്യപ്പെട്ടു.


 ഇരകളായ മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭ്യമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി നുഫൈസ, കമ്മിറ്റിയംഗങ്ങളായ നജ്‌ല, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന, വൈസ് പ്രസിഡന്റ് ലൈല, സെക്രട്ടറി ഉമ്മുകുല്‍സു, കമ്മിറ്റിയംഗങ്ങളായ അഫ്‌സാന,നാസിറ, സുമയ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Tags: