ബീനാച്ചിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
സിപിഐപൂതാടി ലോക്കല്‍ സെക്രട്ടറി ടി .സി ഗോപാലന്റെ മകന്‍ നിബിന്‍ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30യോടെയായിരുന്നു അപകടം.
സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയില്‍ ബീനാച്ചിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സിപിഐപൂതാടി ലോക്കല്‍ സെക്രട്ടറി ടി .സി ഗോപാലന്റെ മകന്‍ നിബിന്‍ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30യോടെയായിരുന്നു അപകടം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിബിന്‍ ഓടിച്ചിരുന്ന ബൈക്കില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറി ഇടിച്ചാണ് അപകടം. ഉടന്‍തന്നെ ബത്തേരിയിലെ സ്വകര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അമ്മ ലളിത.