ആദിവാസി യുവതി ശോഭയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

Update: 2021-01-12 08:50 GMT
ആദിവാസി യുവതി ശോഭയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

കല്‍പറ്റ: മാനന്തവാടി കുറുക്കന്‍മൂല കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണം ക്രൈം ബ്രാഞ്ചിനു കൈമാറി. ശോഭയുടെ അമ്മയുടെ പരാതിയിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്. ശോഭയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കാണിച്ച് ശോഭയുടെ അമ്മ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച്അന്വേഷണം നടന്നുവരുന്നതിനിടെ ചില സംഘടനയില്‍പെട്ട ആളുകള്‍ശോഭയുടെ കേസ് നടത്തിപ്പിന്റെ ആവശ്യത്തിലേക്കായി പണപ്പിരിവ് നടത്തുന്നതായും ഇത്തരത്തിലുള്ള പണപ്പിരിവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി അറിയിക്കണമെന്നും പോലിസ് അറിയിച്ചു.

Tribal woman Sobha's death: Crime branch to probe

Tags:    

Similar News