പൊയില്‍ റോഡില്‍ ജലനിധി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ അനാസ്ഥ വെടിയണം: എസ്ഡിപിഐ

തലപ്പുഴ: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ 44- പൊയില്‍ റോഡില്‍ ദിവസങ്ങളായി ജലനിധിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി കൊണ്ടിരിക്കുകയാണെന്ന് ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതര്‍ അനാസ്ഥ തുടരുകയാണെന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. സ്‌കൂള്‍കുന്നിലെയടക്കം ധാരാളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ ജലനിധി പദ്ധതിയിലൂടെ കുടിവെള്ളം ലഭിക്കാത്തതിനാല്‍ ധാരാളം കുടുംബങ്ങള്‍ സ്‌കൂള്‍ കുന്നില്‍ നിന്നും താമസം മാറിപോയിരിക്കുകയാണ്.നൂറ്റിഎഴുപത് രൂപ മാസത്തില്‍ ഓരോ കുടുംബങ്ങളില്‍ നിന്നും പിരിച്ചിട്ടും പൊട്ടിയ പൈപ്പ് മാറ്റാന്‍ പൈസയില്ലന്ന് അധികൃതര്‍ വിലപിക്കുകയാണ്.
ഉടനെ തന്നെ വെള്ളം പാഴാവുന്ന പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബ്രാഞ്ച് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് വി.കബീര്‍, വൈസ് പ്രസിഡന്റ് മുനീര്‍ എം, സെക്രട്ടറി ജംഷീര്‍ സി, ജോയിന്റ് സെക്രട്ടറി സാബിത്ത്, ട്രഷറര്‍ ജബ്ബാര്‍, വി കെ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.