വയനാട് ജില്ലയില്‍ 849 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 21.81 ശതമാനം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 849 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 986 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81 ആണ്. 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107324 ആയി. 96485 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9571 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 7945 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്‍മേനി 83, ബത്തേരി 63, അമ്പലവയല്‍, നൂല്‍പ്പുഴ 60 വീതം, മാനന്തവാടി 58, പൂതാടി 56, കല്‍പ്പറ്റ 39, തവിഞ്ഞാല്‍ 38, മീനങ്ങാടി, പുല്‍പ്പള്ളി 37 വീതം , മേപ്പടി 36, പൊഴുതന 34, കണിയാമ്പറ്റ 33, മുട്ടില്‍ 32, ഇടവക 31, വെള്ളമുണ്ട 30, പനമരം 25, തിരുനെല്ലി 23, പടിഞ്ഞാറത്തറ 16, മൂപ്പൈനാട് 15, വൈത്തിരി 13, വെങ്ങപ്പള്ളി 12, തൊണ്ടര്‍നാട് 7, മുള്ളന്‍കൊല്ലി 5, കോട്ടത്തറ 4 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്‌നാട്ടില്‍നിന്നും വന്ന നൂല്‍പ്പുഴ സ്വദേശിക്കും ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
986 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 63 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 923 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
1,769 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1769 പേരാണ്. 2363 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26988 പേര്‍.
ഇന്ന് പുതുതായി 80 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3588 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 738684 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 732933 എണ്ണത്തിന്റെ ഫലം ലഭിച്ചു. 625609 പേര്‍ നെഗറ്റീവും 107324 പേര്‍ പോസിറ്റീവുമാണ്.