സ്വകാര്യ ടെലികോം കമ്പനികള്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയര്‍ത്തിയേക്കും

10 മുതല്‍ 12 ശതമാനം വരെ വര്‍ധനയ്ക്കാണ് സാധ്യത.

Update: 2022-05-25 18:42 GMT

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികള്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ ദീപാവലിയോടെ നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.10 മുതല്‍ 12 ശതമാനം വരെ വര്‍ധനയ്ക്കാണ് സാധ്യത.

നിരക്ക് വര്‍ധനയിലൂടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം എയര്‍ടെലിന് 200 രൂപയും ജിയോയ്ക്ക് 185 രൂപയും വോഡഫോണ്‍ ഐഡിയയ്ക്ക് 135 രൂപയും ആയി വര്‍ധിക്കുമെന്ന് മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ 20 മുതല്‍ 25 ശതമാനം വരെയാണ് നിരക്കുവര്‍ധനവുണ്ടായത്.

Tags:    

Similar News