അസറ്റ് ഹോംസിന്റെ രണ്ട് പദ്ധതികള്‍ക്ക് തുടക്കമായി
കാക്കനാട്ടെ അസറ്റ് റേഡിയന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പൂര്‍ണമായും വനിതകള്‍ മാത്രം ഉള്‍പ്പെട്ട ടീം
കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ 91-ാമത്തെയും 92-ാമത്തെയും പാര്‍പ്പിട പദ്ധതികളുടെ നിര്‍മാണത്തിന് കൊച്ചിയില്‍ തുടക്കമായി. കൊച്ചി കാക്കനാട് നിര്‍മിക്കുന്ന അസറ്റ് റേഡിയന്‍സിന് ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍ സ്മിത ബിനോദ് തറക്കല്ലിട്ടു. ലോകവനിതാദിനത്തോടനുബന്ധിച്ച് തറക്കല്ലിട്ട അസറ്റ് റേഡിയന്‍സിന്റെ രൂപകല്‍പ്പനയും നിര്‍മാണ മേല്‍നോട്ടവും നിര്‍വഹിക്കുന്നത് പൂര്‍ണമായും വനിതകള്‍ നേതൃത്വം നല്‍കുന്ന ടീമാണെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.
അസറ്റ് ഹോംസിന്റെ ഡൗണ്‍ റ്റു എര്‍ത്ത് വിഭാഗത്തില്‍പ്പെട്ട ബജറ്റ് റസിഡന്‍സുകളുടെ പദ്ധതിയാണ് അസറ്റ് റേഡിയന്‍സ്. 50 ലക്ഷം രൂപ മുതല്‍ വിലയുള്ള 2, 3 ബെഡ്‌റൂം അപ്പാര്‍ട്ടമെന്റുകളാണ് പദ്ധതിയില്‍ നിര്‍മിക്കുക. ചടങ്ങില്‍ ഡയറക്ടര്‍ എന്‍. മോഹനന്‍, വാര്‍ഡ് കൗണ്‍സിലര്‍ റസിയ നിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
അസറ്റ് ഹോംസിന്റെ 92-മാത് പദ്ധതിയായ അസറ്റ് ഡൊമിനിയന് തൃപ്പൂണിത്തുറയില്‍ ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍ ഡോ. ഐസക് മത്തായി തറക്കല്ലിട്ടു. എക്‌സോടിക്കാ വിഭാഗത്തിലെ അത്യാഡംബര് ഫ്‌ളാറ്റുകളാണ് ഈ പദ്ധതിയില്‍ നിര്‍മിക്കുന്നത്. കെ ബാബു എംഎല്‍എ, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സണ്‍ രമ സന്തോഷ്, അസറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍ വി., ഡയറക്ടര്‍ എന്‍. മോഹനന്‍, പിയുസിബി ചെയര്‍മാന്‍ സുന്ദരം, വാര്‍ഡ് കൗണ്‍സിലര്‍ ദീപ്തി സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.