ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ മാര്‍ച്ച് 31ന് ശേഷം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും

മാര്‍ച്ച് 31 ന് മുന്‍പായി ഉപഭോക്താക്കള്‍ പാന്‍ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തില്ലെങ്കില്‍ മാര്‍ച്ച് 31ന് ശേഷം എസ്ബിഐയുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടാമെന്നാണ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.

Update: 2022-03-21 07:30 GMT

മുംബൈ: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബാങ്കിങ് മേഖല. മാര്‍ച്ച് 31 ന് മുന്‍പായി ഉപഭോക്താക്കള്‍ പാന്‍ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തില്ലെങ്കില്‍ മാര്‍ച്ച് 31ന് ശേഷം എസ്ബിഐയുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടാമെന്നാണ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.

അസൗകര്യങ്ങള്‍ ഒഴിവാക്കാനും തടസ്സങ്ങളില്ലാത്ത ബാങ്കിംഗ് സേവനം തുടര്‍ന്നും ആസ്വദിക്കാനും ഉപഭോക്താക്കള്‍ അവരുടെ പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന് ബാങ്ക് പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു. കൊവിഡ് മഹാമാരി കണക്കിലെടുത്ത്, പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2021 സെപ്റ്റംബര്‍ 30 മുതല്‍ 2022 മാര്‍ച്ച് 31 വരെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു.




Tags:    

Similar News