മെയ് 31നകം കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കും; മുന്നറിയിപ്പുമായി എസ്ബിഐ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുള്ളതിനാലാല്‍ പുതുക്കുന്നതിന് മെയ് 31വരെ സമയം അനുവദിച്ചതായും ഇതിന്റെ ബാങ്കുകളില്‍ എത്തേണ്ടതില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Update: 2021-05-04 09:04 GMT

ന്യൂഡല്‍ഹി: കെവൈസി വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ മെയ് 31നുശേഷം അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന മുന്നറിയിപ്പുമായി എസ്ബിഐ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുള്ളതിനാലാല്‍ പുതുക്കുന്നതിന് മെയ് 31വരെ സമയം അനുവദിച്ചതായും ഇതിന്റെ ബാങ്കുകളില്‍ എത്തേണ്ടതില്ലെന്നും അറിയിപ്പില്‍ പറയുന്നു.

രജിസ്റ്റര്‍ ചെയ്ത ഇമെയിലിലോ തപാലിലോ കെവൈസി വിശദാംശങ്ങള്‍ അയച്ചാല്‍ മതിയെന്നാണ് ഇതു സംബന്ധിച്ച അറിയിപ്പില്‍ എസ്ബിഐ വ്യക്തമാക്കിയിട്ടുള്ളത്.

എസ്ബിഐയുടെ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന് ഇനി പറയുന്ന രേഖകള്‍ ആവശ്യമാണ്.

വ്യക്തികള്‍ (ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകള്‍)

*പാസ്‌പോര്‍ട്ട്

*വോട്ടേഴ്‌സ് ഐഡി കാര്‍ഡ്

*ഡ്രൈവിങ് ലൈസന്‍സ്

*ആധാര്‍ കാര്‍ഡ്

*തൊഴിലുറപ്പ് കാര്‍ഡ്

*പാന്‍

ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴാണ് കവൈസി മാനദണ്ഡങ്ങള്‍ പാലിക്കാനായി രേഖകളും ഫോട്ടോയും നല്‍കേണ്ടത്. അതാത് സമയങ്ങളില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുകയുംവേണം. എസ്ബിഐക്കുപിന്നാലെ മറ്റു ബാങ്കുകളും കെവൈസി രേഖകള്‍ പുതുക്കുന്നതിന് ഈ മാര്‍ഗരേഖ സ്വീകരിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News