സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചയില്‍ ചെറുകിട മേഖലയുടെ പങ്ക് സുപ്രധാനം മുഖ്യമന്ത്രി
കെ എസ് എസ് ഐ എ ടെ മികച്ച വ്യവസായ സംരംഭകര്‍ക്കുള്ള അവാര്‍ഡ് പവിഴം ഗ്രൂപ്പിനു വേണ്ടി ചെയര്‍മാന്‍ എന്‍ പി ജോര്‍ജും മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണിയും , വിജയ് ഗ്രൂപ്പിനു വേണ്ടി ഡോ. വര്‍ഗീസ് മൂലനും മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി
കൊച്ചി: കെ എസ് എസ് ഐ എ ടെ മികച്ച വ്യവസായ സംരംഭകര്‍ക്കുള്ള അവാര്‍ഡ് പവിഴം ഗ്രൂപ്പിനു വേണ്ടി ചെയര്‍മാന്‍ എന്‍ പി ജോര്‍ജും മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണിയും , വിജയ് ഗ്രൂപ്പിനു വേണ്ടി ഡോ. വര്‍ഗീസ് മൂലനും മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.സംസ്ഥാന വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വ്യവസായി സംഗമം-' കേരള എം എസ് എം ഇ സമ്മിറ്റ് 2022 ഇന്‍വെസ്റ്റ് ആന്റ് മെയ്ക്ക് ഇന്‍ കേരള 'യുടെ വേദിയില്‍ വെച്ചായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിയത്.സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചയില്‍ ചെറുകിട മേഖലയുടെ പങ്ക് സുപ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി എം ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ജോസഫ് , ഖജാന്‍ജി എന്‍. വിജയകുമാര്‍ , എം.എസ്.എം.ഇ. ജോ. ഡയറക്ടര്‍ ജി.എസ് പ്രകാശ്, എസ്. എല്‍. ബി.സി. കണ്‍വീനര്‍ എസ്. പ്രേംകുമാര്‍, കെ. എസ്. എസ്. എഫ്. ചെയര്‍മാന്‍ കെ.പി. രാമചന്ദ്ര9 നായര്‍, വി.കെ.സി മമ്മദ് കോയ , എ. നിസ്സാറുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അംഗങ്ങള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ ഫണ്ട് ട്രസ്റ്റിന്റെ ധനസഹായ വിതരണവും ചടങ്ങില്‍ നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലേയും ധനകാര്യ സ്ഥാപനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്താല്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തി. തുടര്‍ന്നു ചേര്‍ന്ന സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമായി 3000ല്‍ പരം വ്യവസായികള്‍ സമ്മിറ്റില്‍ പങ്കെടുത്തു.