അള്‍ട്രോസിന്റെ എക്സ് എം പ്ലസ് വേരിയന്റുമായി ടാറ്റ മോട്ടേഴ്സ്
അനായാസ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുന്ന, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടു കൂടിയ 17.78 സെമി ടച്ച് സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ സഹിതമാണ് എക്സ് എം പ്ലസ് വേരിയന്റ് എത്തുന്നതെന്ന് ടാറ്റ മോട്ടേഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് (പിവിബിയു) മാര്‍ക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവാസ്തവ പറഞ്ഞു
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടേഴ്സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ അള്‍ട്രോസിന്റെ എക്സ് എം പ്ലസ് + വേരിയന്റ് അവതരിപ്പിച്ചു. അനായാസ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുന്ന, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടു കൂടിയ 17.78 സെമി ടച്ച് സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ സഹിതമാണ് എക്സ് എം പ്ലസ് വേരിയന്റ് എത്തുന്നതെന്ന് ടാറ്റ മോട്ടേഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് (പിവിബിയു) മാര്‍ക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവാസ്തവ പറഞ്ഞു. സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, വോയ്സ് അലര്‍ട്ടുകള്‍, വോയ്സ് കമാന്‍ഡ് തിരിച്ചറിയുന്നതിനുള്ള സംവിധാനം, സ്റ്റൈലൈസ്ഡ് വീല്‍ കവറുകളോട് കൂടിയ ആര്‍16 വീലുകള്‍, റിമോട്ട് ഫോള്‍ഡബിള്‍ കീ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യകരമായ ഡ്രൈവിംഗ് നല്‍കുന്നു.
ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, ഡൗണ്‍ടൗണ്‍ റെഡ്, അവന്യൂ വൈറ്റ്, മിഡ് ടൗണ്‍ ഗ്രേ എന്നീ നാല് നിറങ്ങളില്‍ അള്‍ട്രോസിന്റെ എക്സ് എം പ്ലസ വേരിയന്റ് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.പെട്രോള്‍ പതിപ്പിന് 6.6 ലക്ഷം രൂപ (എക്സ്. ഷോറൂം ഡല്‍ഹി) വിലയിലാണ് പുതിയ വേരിയന്റ് എത്തുന്നത്. ഈ വര്‍ഷമാദ്യം വിപണിയിലിറങ്ങിയ അള്‍ട്രോസ് വലിയ വിജയം നേടിയ സാഹചര്യത്തിലാണ് പുതിയ വേരിയന്റ് എത്തുന്നത്.ടാറ്റ മോട്ടോഴ്സിന്റെ ഇംപാക്ട് ഡിസൈന്‍ 2.0 ആശയം അവതരിപ്പിക്കുന്ന അള്‍ട്രോസ് അള്‍ട്രോസ് കമ്പനിയുടെ ആല്‍ഫ ആര്‍ക്കിടെക്ചറില്‍ വികസിപ്പിക്കുന്ന ആദ്യ വാഹനമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് cars.tatamotors.com സന്ദര്‍ശിക്കുക. അടുത്തിടെ അവതരിപ്പിച്ച 'ക്ലിക്ക് ടു ഡ്രൈവ്' ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയും വീടുകളിലിരുന്നു കൊണ്ട് സുരക്ഷിതമായി വിവരങ്ങള്‍ അന്വേഷിക്കുകയും ടെസ്റ്റ് ഡ്രൈവിന് റിക്വസ്റ്റ് ചെയ്യുകയും ബുക്കിംഗ് നടത്തുകയും ഫിനാന്‍സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുകയും ചെയ്യാമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.