ഏതു വാഹനമായാലും അതിന്റെ അതില്‍ യാത്ര ചെയ്യുന്ന നമ്മുടെ സുരക്ഷ അതിന്റെ ബ്രേക്ക് സിസ്റ്റത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഓടിക്കൊണ്ടിരിക്കെ കാറിന്റെ ബ്രേക്ക് നഷ്ടമായെന്നറിഞ്ഞാല്‍ ആരുടെയും ഉള്ളൊന്ന് പെടക്കും. അതും 80 കി.മീറ്റര്‍ വേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന കാര്‍. എന്നാല്‍ ഭയപ്പെടാതെയുള്ള ഡ്രൈവറുടെ ചില നീക്കങ്ങളിലൂടെ എട്ടുസെക്കന്‍ഡില്‍ കാറിനെ സുരക്ഷിതമായി നിര്‍ത്താന്‍ സാധിക്കും.
1. ബ്രേക്ക് നഷ്ടമായെന്നറിയുന്ന നിമിഷം
ഭയം ഏറിയ ഈ നിമിഷത്തെ ഡ്രൈവര്‍ക്ക് വരുതിയിലാക്കാന്‍ കഴിയുക എന്നതാണ് ആദ്യത്തെ നീക്കം. തുടര്‍ന്ന് വാഹനത്തിന്റെ ആക്‌സിലേറ്റര്‍ പെഡലില്‍ നിന്നും കാലെടുക്കുക.
വേഗത ഇപ്പോള്‍ കുറഞ്ഞുവരികയായിരിക്കും. കാറിന്റെ ഹാന്‍ഡ് ബ്രേക്ക് പകുതി ഉയര്‍ത്തുകയെന്നതാണ് അടുത്ത നീക്കം.
പകുതി മാത്രമേ ഉയര്‍ത്താന്‍ പാടുള്ളു. ഇപ്പോള്‍ വാഹനത്തിന്റെ സ്പീഡ് 80 ല്‍ നിന്നും 60കി.മീറ്ററിലേക്കെത്തുന്നു. ഇനി കാറിന്റെ ഗിയര്‍ ടോപ്പ് പൊസിഷനില്‍ നിന്നും ചെറിയ ഗിയര്‍ പൊസിഷനിലേക്ക് കൊണ്ടുവരണം. അഥവാ 4ാം ഗിയറില്‍ പോകുന്ന കാറിന്റെ ഗിയര്‍ 3ലേക്ക് മാറ്റുക. ഗിയര്‍ ചെയ്ഞ്ച് ചെയ്യുന്നതോടെ കാര്‍ അതിന്റെ എന്‍ജിന്‍ റൊട്ടേഷന്‍ കുറയ്ക്കുകയും കാറിന് എന്‍ജിന്‍ ബ്രേക്ക് ഇഫക്ട് നല്‍കുകയും ചെയ്യുന്നു. ഇറക്കത്തില്‍ നാം കുറഞ്ഞ ഗിയറില്‍ പോകുമ്പോഴുണ്ടാകുന്ന അതേ ഇഫക്ട്. ബ്രേക്കിന്റെ ആവശ്യം ഉണ്ടാവില്ല. ഇങ്ങനെ സ്പീഡ് 60ല്‍ നിന്ന് 40ലേക്ക് കുറയുന്നു. തുടര്‍ന്നും ഗിയര്‍ കുറഞ്ഞ ഗിയറുകളിലേക്ക് മാറ്റുക. സെക്കന്‍ഡ് ഗിയറിലാകുന്നതോടെ ഹാന്‍ഡ് ബ്രേക്ക് മുഴുവനായും ഉയര്‍ത്തുക. ഇതോടെ കാര്‍ സുരക്ഷിതമായി നില്‍ക്കുന്നത് കാണാം.
പരിശീലനത്തിലൂടെ മാത്രമേ എട്ടുസെക്കന്‍ഡില്‍ വളരെ മികച്ച രീതിയില്‍ വാഹനത്തെ സുരക്ഷിതമായി നിര്‍ത്താന്‍ സാധിക്കുവെന്ന് പ്രതേകം പറയേണ്ടതില്ലല്ലൊ.....