എക്‌സ്‌ട്രോണിക് സിവിടിയും ടര്‍ബോ എന്‍ജിനുമായി പുതിയ നിസ്സാന്‍ കിക്ക്‌സ് 2020
മികച്ച ഇന്ധനക്ഷമതയും ത്വരണവും വാഹനവുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു
കൊച്ചി: പുതിയ നിസ്സാന്‍ കിക്ക്‌സ് 2020 ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തും. ഈ ശ്രേണിയിലെ തന്നെ ഏറ്റവും ശക്തമായ എന്‍ജിനായ നിസ്സാന്‍ ടര്‍ബോയാണ് വാഹനത്തിന്റേത്. ഏറെ പ്രശംസ നേടിയ നിസ്സാന്റെ എക്‌സ്‌ട്രോണിക് സിവിടി ട്രാന്‍മിഷനോടെയാണ് വാഹനമെത്തുന്നത്. 'ജാപ്പനീസ് എന്‍ജിനീയറിങും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പുതിയ നിസ്സാന്‍ കിക്ക്‌സ് 2020 നിര്‍മിച്ചിരിക്കുന്നത്. ബെസ്റ്റ് ഇന്‍ക്ലാസ് ടര്‍ബോ എന്‍ജിന്‍, ബെസ്റ്റ് ഇന്‍ക്ലാസ് എക്‌സ്‌ട്രോണിക് സിവിടി ട്രാന്‍സ്മിഷന്‍ എന്നിവയാണ് പ്രത്യേകത. മികച്ച ഇന്ധനക്ഷമതയും ത്വരണവും വാഹനവുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
നാല് സിലിണ്ടറുള്ള എച്ച്ആര്‍ 13 ഡിഡിടി 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 156 പിഎസ് കരുത്തും 254 എന്‍എം ടോര്‍ക്കുമുണ്ട്. നിസ്സാന്‍ ജിടിആര്‍ എന്‍ജിനില്‍ ഉപയോഗിച്ചിരിക്കുന്നതരം സിലിണ്ടര്‍ കോട്ടിങ് ടെക്‌നോളജിയാണ് എച്ച്ആര്‍ 13 ഡിഡിടി എന്‍ജിനിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഉയര്‍ന്ന ഇന്ധനക്ഷമത, മികച്ച പ്രകടനം എന്നിവയും വാഗ്ദാനം ചെയ്യുന്നു. പുതിയ നിസ്സാന്‍ എക്‌സ്‌ട്രോണിക് സിവിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാന്‍ കിക്കസ് സിവിടിക്ക് ഈ ക്ലാസിലെ തന്നെ മികച്ച ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്.
എട്ട് ഘട്ടങ്ങളുള്ള എം മോഡ് ട്രാന്‍സ്മിഷനാണ് എക്‌സ്‌ട്രോണിക് സിവിടി ട്രാന്‍സ്മിഷന്റെ പ്രധാന ആകര്‍ഷണം. ഇത് എംടി ട്രാന്‍സ്മിഷന്‍ പോലുള്ള അനുഭവം നല്‍കുന്നു. പുതിയ നിസ്സാന്‍ എക്‌സ്‌ട്രോണിക് സിവിടി 40 ശതമാനം കുറവ് ഫ്രിക്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്റലിജന്റ് ടെക്‌നോളജിയുടെയും ക്ലാസ്‌ലീഡിങ് പ്രീമിയംനെസിന്റെയും അസാധാരണമായ സംയോജന വാഹന പാക്കേജായിരിക്കും പുതിയ നിസ്സാന്‍ കിക്ക്‌സെന്നും അധികൃതര്‍ വ്യക്തമാക്കി.