വ്യാജന്മാര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതിയുമായി ഗതി ലിമിറ്റഡ്

വരാനിരിക്കുന്ന ഉത്സവകാല സീസണ്‍ മുന്നില്‍ കണ്ട് ഗതിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണെന്ന നാട്യത്തില്‍ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്ന വ്യാജന്മാര്‍ക്കെതിരെ കമ്പനി സൈബര്‍ വിഭാഗത്തില്‍ പരാതി നല്‍കി.കമ്പനിക്ക് http : // www.gati.com എന്ന ഒരു വെബ്‌സൈറ്റ് മാത്രമേ ഉള്ളുവെന്നും സമാനമായ പേരുകളുമായി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വ്യാജന്‍മാരെ കരുതിയിരിക്കണമെന്നും ഗതി നാഷണല്‍ സെയില്‍സ് മാനേജര്‍ മനിഷ് ജെയിന്‍ പറഞ്ഞു.

Update: 2021-09-01 12:27 GMT

കൊച്ചി :വ്യാജ വെബ്‌സൈറ്റുകളിലൂടെ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി രാജ്യത്തെ പ്രമുഖ ചരക്ക് വിതരണ കമ്പനികളിലൊന്നായ ഗതി ലിമിറ്റഡ്. വരാനിരിക്കുന്ന ഉത്സവകാല സീസണ്‍ മുന്നില്‍ കണ്ട് ഗതിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണെന്ന നാട്യത്തില്‍ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്ന വ്യാജന്മാര്‍ക്കെതിരെ കമ്പനി സൈബര്‍ വിഭാഗത്തില്‍ പരാതി നല്‍കി.

കമ്പനിക്ക് http : // www.gati.com എന്ന ഒരു വെബ്‌സൈറ്റ് മാത്രമേ ഉള്ളുവെന്നും സമാനമായ പേരുകളുമായി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വ്യാജന്‍മാരെ കരുതിയിരിക്കണമെന്നും ഗതി നാഷണല്‍ സെയില്‍സ് മാനേജര്‍ മനിഷ് ജെയിന്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇങ്ങനെ വഞ്ചിതരായ ഏതാനും പേരുടെ അനുഭവങ്ങള്‍ ഗതിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വ്യാജ വെബ്‌സൈറ്റുകള്‍ തിരിച്ചറിയാനും അവയ്ക്കിരയാകാതിരിക്കാനും കമ്പനി വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പേജിലും ഇതു സംബന്ധിച്ച വിശദ വിവരങ്ങളുണ്ട്. വ്യാജന്മാര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ സൈബര്‍ വിഭാഗങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുള്ളളതായും നിയമ നടപടികള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News