എയര്‍ പ്യൂരിഫയര്‍ ഉളള സീലിങ് ഫാനുമായി ഹാവെല്‍സ്
വിഒസി ഫില്‍ട്രേഷനോടുകൂടി പിഎം2.5 - പിഎം10 അശുദ്ധവായു ശുദ്ധീകരിച്ച് ക്ലീന്‍ 130 സി യു. എം /വൃ എയര്‍ ഡെലിവറി റേറ്റ് നല്‍കുന്നതാണ് ഫാന്‍ എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 15,000 രൂപയാണ് വില
കൊച്ചി : ഹാവെല്‍സ് ഇന്ത്യ രാജ്യത്തിതാദ്യമായി മൂന്നു തലത്തിലുളള എയര്‍ പ്യൂരിഫയര്‍ ഉളള സീലിങ് ഫാന്‍ പുറത്തിറക്കുന്നു.വിഒസി ഫില്‍ട്രേഷനോടുകൂടി പിഎം2.5 - പിഎം10 അശുദ്ധവായു ശുദ്ധീകരിച്ച് ക്ലീന്‍ 130 സി യു. എം /വൃ എയര്‍ ഡെലിവറി റേറ്റ് നല്‍കുന്നതാണ് ഫാന്‍ എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 15,000 രൂപയാണ് വില. ഫാന്‍ വായുവിലൂടെ കറങ്ങുക മാത്രമല്ല, അത് ശുദ്ധീകരിക്കുക കൂടി ചെയ്യുന്നു. എച്ച്ഇപിഎ ഫില്‍റ്റര്‍,ആക്ടിവേറ്റഡ് കാര്‍ബണ്‍, പ്രീ ഫില്‍റ്റര്‍ എന്നിവ വായുവിലെ ഹാനികരമായ ഘടങ്ങള്‍ വലിച്ചെടുക്കുകയും ശുദ്ധവായു നല്‍കുകയും ചെയ്യുന്നു. ഇതിന് പുറമേ പുത്തന്‍ സാങ്കേതികവിദ്യ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഫാന്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാം. അണ്ടര്‍ലൈറ്റ്,എല്‍ഇഡി എയര്‍ പ്യൂരിറ്റി ഇന്‍ഡികേറ്റര്‍ എന്നിവയും സ്മാര്‍ട്ട്ഫാനിലുണ്ട്.
കൃത്യമായ കാര്യക്ഷമതയും ശക്തമായ വായുശുദ്ധീകരണവും ഉറപ്പാക്കുന്ന സംവിധാനം 130 cu.m/hr സിഎഡിആര്‍ നല്‍കുന്നു. നല്ല കാറ്റും ശബ്ദരഹിതമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിന് എയറോഡൈനാമിക് ബ്ലേഡും ഫാനിലുണ്ടെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.ഉപയോക്താക്കളുടെ സുഖസൗകര്യങ്ങള്‍ക്കായി ഹാവെല്‍സ് ഹാവെല്‍സ് ഫാന്‍മേറ്റ് എന്ന പേരില്‍ കാര്‍ബണ്‍ ഫില്‍റ്റര്‍ സഹിതമുള്ള പേര്‍സണല്‍ ലൈഫ് സ്‌റ്റൈല്‍ ഫാനും പുറത്തിറക്കി. ദുര്‍ഗന്ധം നീക്കംചെയ്യാനും കാര്‍ബണ്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് വായു ശുദ്ധീകരിക്കാനും ഫാന്‍ ഉപയോഗപ്രദമാണ്.
ആവശ്യാനുസരണം വായുവിന്റെ ദിശ മാറ്റാന്‍ അനുവദിക്കുന്ന എയര്‍ വെന്റിലാണ് ഇത് വരുന്നത്. ഏകദേശം 3 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് ഉപയോഗിച്ച് ഫാന്‍ പ്രവര്‍ത്തിപ്പിക്കാം. ലാപ്‌ടോപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്ന യുഎസ്ബി കേബിള്‍ അല്ലെങ്കില്‍ മൊബൈല്‍ ചാര്‍ജര്‍ വഴി ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ടച്ച് പാഡ് ഉണ്ട്. പ്രീമിയം സാറ്റിന്‍ മാറ്റ് ഫിനിഷും ലെതര്‍ ഹാന്‍ഡിലും ചൂടുള്ള വേനല്‍ക്കാലത്തെ മികച്ച പോര്‍ട്ടബിള്‍ ഉപകരണമാക്കി ഫാനിനെ മാറ്റുന്നുവെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.