കൊച്ചിയിലെ മാതാപിതാക്കള്‍ക്കിടയില്‍ ഉയര്‍ന്ന സാമ്പത്തിക തയ്യാറെടുപ്പും ആരോഗ്യ സംരക്ഷണ ബോധവുമെന്ന് സര്‍വേ ഫലം
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്ന കൂടുംബങ്ങളുടെ തലമുറകള്‍ തമ്മില്‍ ആശയവിനിമയം ധാരാളമുണ്ടെങ്കിലും പുതിയ തലുമുറ തങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് ഉത്ക്കണ്ഠ പുലര്‍ത്തുന്നവരാണെന്ന് സര്‍വേ പറയുന്നു.സാമ്പത്തികമായി സ്വതന്ത്രരാണെങ്കിലും കൊച്ചിയിലെ മാതാപിതാക്കളില്‍ 42 ശതമാനം മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വഴി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളു. ഇരുപത്തി മൂന്നു ശതമാനം പേര്‍ക്ക് പോളിസിയില്ല. അതിനു കാരണമായി പറഞ്ഞത് ഉയര്‍ന്ന പ്രീമിയമാണ്
കൊച്ചി: കൊച്ചിയിലെ 53 ശതമാനം മാതാപിതാക്കള്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നവരും 49 ശതമാനം പേര്‍ അവയുടെ നിയന്ത്രണം പൂര്‍ണമായും കൈവശം വയ്ക്കുന്നവരുമാണെന്ന് സര്‍വേ ഫലം ചൂണ്ടികാട്ടുന്നു.സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരി 37 ശതമാനമാണ്. മാത്രവുമല്ല കൊച്ചിയിലെ 71 ശതമാനം മുതിര്‍ന്ന പൗരന്മാരും ശാരീരിക ക്ഷമത നില്‍നിര്‍ത്തിപ്പോരുന്നവരുമാണെന്നും ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ് നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു.രാജ്യത്തെ പത്തു നഗരങ്ങളിലാണ് കമ്പനി ഇന്ത്യന്‍ പേരന്റല്‍ കെയര്‍ സര്‍വേ നടത്തിയത്.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്ന കൂടുംബങ്ങളുടെ തലമുറകള്‍ തമ്മില്‍ ആശയവിനിമയം ധാരാളമുണ്ടെങ്കിലും പുതിയ തലുമുറ തങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് ഉത്ക്കണ്ഠ പുലര്‍ത്തുന്നവരാണെന്ന് സര്‍വേ പറയുന്നു.സാമ്പത്തികമായി സ്വതന്ത്രരാണെങ്കിലും കൊച്ചിയിലെ മാതാപിതാക്കളില്‍ 42 ശതമാനം മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വഴി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളു. ഇരുപത്തി മൂന്നു ശതമാനം പേര്‍ക്ക് പോളിസിയില്ല. അതിനു കാരണമായി പറഞ്ഞത് ഉയര്‍ന്ന പ്രീമിയമാണ്.മാതാപിതാക്കള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുന്ന പ്രായപൂര്‍ത്തിയായ മക്കള്‍ കൊച്ചിയില്‍ 19 ശതമാനമാണ്. കൊച്ചിയില്‍ മാതാപിതാക്കളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി 58 ശതമാനം മക്കളും വീട്ടില്‍ പണം ലഭ്യമാക്കുകയാണ് ചെയ്യുന്നത്.
ഇക്കാര്യത്തില്‍ ഡല്‍ഹിക്കു പിന്നിലാണ് കൊച്ചിയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.കൊച്ചിയിലെ മാതാപിതാക്കളില്‍ 71 ശതമാനവും പതിവായി നടക്കുകയോ യോഗ ചെയ്യുകയോ ചെയ്യുന്നു. ദേശീയ ശരാശരി 22 ശതമാനമാണ്. മുപ്പത്തിയൊമ്പതു ശതമാനം പേര്‍ ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ നല്‍കുന്നു. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുന്നു. ഏതാണ്ട് 48 ശതമാനം മുതര്‍ന്ന പൗരന്മാര്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ടോണിക്കുകളോ ആരോഗ്യ പാനീയങ്ങളോ കഴിക്കുന്നു. തങ്ങളുടെ മാതാപിതാക്കള്‍ ഭക്ഷ്യവസ്തുക്കള്‍ വളരെ ശ്രദ്ധയോടെയാണ് ഉപയോഗിക്കുന്നതെന്ന് 44 ശതമാനം മക്കള്‍ക്കും അറിവുണ്ട്.സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ (43 ശതമാനം) ആറുമാസത്തിലൊരിക്കല്‍ ഹെല്‍ത്ത് ചെക്ക് അപ്പിനു വിധേയമാകുന്നുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി.മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ കേരളത്തില്‍ വര്‍ധിക്കുകയാണ്. 2011-ലെ സെന്‍സെസ് അനുസരിച്ച് കേരളത്തില്‍ 42 ലക്ഷം മുതിര്‍ന്ന പൗരന്മാരാണുള്ളത്. അതായത് ജനസംഖ്യയുടെ 8.6 ശതമാനം വരുമിത്.മാറുന്ന ജീവിതശൈലികള്‍, ആധുനിക കാലത്തെ മാതാപിതാക്കള്‍-മക്കള്‍ ബന്ധം, മാതാപിതാക്കള്‍ക്ക് ശുശ്രൂഷ നല്‍കുന്നതിലുണ്ടാകുന്ന വിടവ്, മക്കളുടെ ആശങ്കള്‍ ദുരീകരിക്കുന്നതിനുള്ള പിന്തുണ തുടങ്ങിയ വിവിധ വിവിധ വിഷയങ്ങളെക്കുറിച്ച് സര്‍വേ പുതിയ അവബോധം നല്‍കിയെന്ന് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി സിഇഒ മയങ്ക് ബത്വാല്‍ പറഞ്ഞു.