എല്‍ഐസിയില്‍ വിദേശ നിക്ഷേപ പരിധി 20 ശതമാനമായി നിജപ്പെടുത്തിയേക്കും

ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) മുന്നോടിയായാണ് വിദേശ നിക്ഷേപം എല്‍ഐസിയില്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

Update: 2021-09-01 19:35 GMT

മുംബൈ: പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയില്‍ (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍) വിദേശ നിക്ഷേപം പൊതുമേഖല ബാങ്കുകള്‍ക്ക് സമാനമായി പരമാവധി 20 ശതമാനമായി നിജപ്പെടുത്തിയേക്കുമെന്ന് റിപോര്‍ട്ട്. ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) മുന്നോടിയായാണ് വിദേശ നിക്ഷേപം എല്‍ഐസിയില്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ഈ വര്‍ഷം ഡിസംബറോടെ എല്‍ഐസി ഐപിഒ ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍, എല്‍ഐസി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അല്ലാതെയുളള നിക്ഷേപകന് പരമാവധി അഞ്ച് ശതമാനം ഓഹരികള്‍ വരെയാണ് കൈവശം വയ്ക്കാന്‍ സാധിക്കുക. എന്നാല്‍, ഇന്ത്യയില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.

എന്നാല്‍, എല്‍ഐസിക്ക് പ്രത്യേക നിയമമാണ്. അതിനാല്‍ വിദേശ നിക്ഷേപ പരിധിയുടെ കാര്യത്തില്‍ നിയമ ഭേദഗതി വേണ്ടിവരും. എല്‍ഐസിയില്‍ 20 ശതമാനം നേരിട്ടുളള വിദേശ നിക്ഷേപം അനുവദിച്ചാല്‍ നിരവധി നിക്ഷേപകര്‍ ഓഹരി വാങ്ങാന്‍ തയ്യാറായേക്കും എന്നാണ് സൂചന. ഐപിഒയ്ക്ക് പരമാവധി അഞ്ച് ശതമാനം വരെ ഓഹരികളായിരിക്കും വിറ്റഴിക്കുകയെന്നാണ് റിപോര്‍ട്ടുകള്‍.

Similar News