എച്ച്എംബിയുമായി ചേര്‍ന്ന് പുതിയ എന്‍ഷുര്‍ അവതരിപ്പിച്ച് അബോട്ട്
പ്രായമാകുമ്പോള്‍ ഇന്ത്യക്കാരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പുതിയ ഫോര്‍മുലേഷന്‍ ആണിതെന്ന് ഇന്ത്യയിലെ അബോട്ടിന്റെ പോഷകാഹാര ബിസിനസ്സ് ജനറല്‍ മാനേജര്‍ സ്വാതി ദലാല്‍ പറഞ്ഞു
കൊച്ചി: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ അബോട്ട് എച്ച്എംബിയോടൊപ്പം ചേര്‍ന്ന് പുതിയ എന്‍ഷുര്‍ ലോഞ്ച് പ്രഖ്യാപിച്ചു.പ്രായമാകുമ്പോള്‍ ഇന്ത്യക്കാരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പുതിയ ഫോര്‍മുലേഷന്‍ ആണിതെന്ന് ഇന്ത്യയിലെ അബോട്ടിന്റെ പോഷകാഹാര ബിസിനസ്സ് ജനറല്‍ മാനേജര്‍ സ്വാതി ദലാല്‍ പറഞ്ഞു.പേശികളുടെയും എല്ലുകളുടെയും ബലം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി തുടങ്ങിയ 32 സുപ്രധാന പോഷകങ്ങള്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ശാസ്ത്രാധിഷ്ഠിത പോഷകാഹാര സപ്ലിമെന്റാണ് പുതിയ എന്‍ഷൂര്‍ എന്നും ചോക്ലേറ്റ്, വാനില എന്നീ ഫ്‌ളേവറുകളില്‍ ലഭ്യമാണെന്നും സ്വാതി ദലാല്‍ പറഞ്ഞു.
''HMB അല്ലെങ്കില്‍ ß-ഹൈഡ്രോക്‌സി,ß-മീഥൈല്‍ ബ്യൂട്ടൈറേറ്റ് പേശികളുടെ തകര്‍ച്ചയെ മന്ദഗതിയിലാക്കുകയും പേശികളുടെ വലിപ്പം വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് പേശികളെ സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു ഗേറ്റ്‌വേ ആയി പ്രവര്‍ത്തിക്കുന്നുവെന്ന് എന്‍ഡോെ്രെകനോളജിസ്റ്റ് ഡോ. ശശാങ്ക് ജോഷി പറഞ്ഞു.
മൊത്തം ശരീരഭാരത്തിന്റെ 40% വും എല്ലിന്റെ പേശികള്‍ വഹിക്കുന്നു, കൂടാതെ ശരീരത്തിലെ എല്ലാ പ്രോട്ടീനുകളുടെയും 50% എങ്കിലും അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനത്തിനുള്ള സുപ്രധാന ടിഷ്യൂകളാണ് പേശികള്‍, നമുക്ക് എങ്ങനെ പ്രായമാകുമെന്നും സജീവമായും സ്വതന്ത്രമായും തുടരുമെന്നും പലപ്പോഴും നമ്മോട് പറയാനും ഇതിന് കഴിയും. സാധനങ്ങള്‍ എടുക്കുക, പാത്രം തുറക്കുക, കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുക തുടങ്ങിയ ദൈനംദിന ജോലികള്‍ക്ക് പ്രധാനം എന്നതിന് പുറമേ, അവയവങ്ങളുടെ പ്രവര്‍ത്തനം, ചര്‍മ്മത്തിന്റെ ആരോഗ്യം, പ്രതിരോധശേഷി, ഉപാപചയം എന്നിവക്ക് ആരോഗ്യമുള്ള പേശികള്‍ അത്യാവശ്യമാണ്. അതിനാല്‍, പ്രായമാകുമ്പോള്‍ ശരിയായ പോഷകാഹാരവും വ്യായാമവും ഉപയോഗിച്ച് പേശികളുടെ അളവ് നിലനിര്‍ത്തുന്നത് സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം ആസ്വദിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.