സ്വയം ചാര്‍ജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വാറന്റി നീട്ടി ടൊയോട്ട
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ബാറ്ററി വാറന്റി നിലവിലുള്ള മൂന്ന് വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്ററില്‍ നിന്ന് എട്ട് വര്‍ഷം അല്ലെങ്കില്‍ 160,000 കിലോമീറ്റര്‍ (ഇതില്‍ ആദ്യം വരുന്നത്) വരെ നീളും.പുതിയ പ്രഖ്യാപനം 2021 ഓഗസ്റ്റ് 1 മുതലാണ് പ്രാബല്യത്തിലെത്തിയത്
കൊച്ചി: വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) രാജ്യത്ത് സ്വയം ചാര്‍ജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളില്‍ ബാറ്ററി വാറന്റി നീട്ടുന്നതായി പ്രഖ്യാപിച്ചു. ടൊയോട്ട കാമ്രി, വെല്‍ഫയര്‍ എന്നീ രണ്ട് കാറുകളുടെയും ബാറ്ററി വാറന്റി നിലവിലുള്ള മൂന്ന് വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്ററില്‍ നിന്ന് എട്ട് വര്‍ഷം അല്ലെങ്കില്‍ 160,000 കിലോമീറ്റര്‍(ഇതില്‍ ആദ്യം വരുന്നത്) വരെ നീളും. പുതിയ പ്രഖ്യാപനം 2021 ഓഗസ്റ്റ് 1 മുതലാണ് പ്രാബല്യത്തിലെത്തിയത്.
ഭൂമിയോടുള്ള ആദര സൂചകമായി ടൊയോട്ട 2015 ഒക്ടോബറില്‍ 'ടൊയോട്ട പരിസ്ഥിതി ചലഞ്ച് 2050' പ്രഖ്യാപിച്ചിരുന്നു . സീറോ കാര്‍ബണ്‍ പ്രസരണം എന്ന ലക്ഷ്യം ഉള്‍പ്പെടെ പരിസ്ഥിതി നേരിടുന്ന ആറ് വെല്ലുവിളികളെ നേരിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ കാംപയിന്‍ നടത്തിയത്.ടികെഎമ്മിന്റെ പുതിയ 2021 ഹൈബ്രിഡ് ഇലക്ട്രിക് വാഹന ബാറ്ററി വാറന്റി ഈ മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാറന്റി കാലയളവാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.പരമ്പരാഗത ഐസിഇപവേര്‍ഡ് വാഹനങ്ങളില്‍ നിന്നും എസ്ഇഇവികളിലേക്കുള്ള ഷിഫ്റ്റിനെ മെച്ചപ്പെടുത്തുക എന്നതാണ് തങ്ങളുടെ ഏറ്റവും പുതിയ നീക്കമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. കാമ്രിയും പ്രിയസും ഉള്‍പ്പെടെയുള്ള കാറുകളുമായി ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച ആദ്യത്തെ കാര്‍ നിര്‍മാതക്കാള്‍ തങ്ങളാണെന്ന് ടൊയോട്ട അവകാശപ്പെടുന്നു.
ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതിനാല്‍, വ്യത്യസ്ത സേവന പദ്ധതികള്‍ വാഗ്ദാനം ചെയ്യാന്‍ ടൊയോട്ട നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് അസോസിയേറ്റ് ജനറല്‍ മാനേജര്‍ ആയ വി വൈസ്ലൈന്‍ സിഗാമണി പറഞ്ഞു.
ദൈര്‍ഘ്യമേറിയ ബാറ്ററി വാറന്റിയിലൂടെ, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിലൂടെ രാജ്യത്ത് വാഹന വൈദ്യുതീകരണത്തിന്റെ ആക്കം കൂട്ടുന്നതിനും ഉപഭോക്താക്കളെ സന്തുഷ്ടരാക്കുന്നതിനും സഹായിക്കുന്നു. ഫോസില്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിലും വായു മലിനീകരണം ലഘൂകരിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ സഹായിക്കുന്നതിലും വൈദ്യുതീകരിച്ച വാഹനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.