മോദി ഭക്തരെ കോണ്‍ഗ്രസില്‍ വച്ചുപുലര്‍ത്തരുത്, എത്രയും പെട്ടെന്ന് പുറത്തുകളയണം: അബ്ദുല്ലക്കുട്ടിക്കെതിരേ എ എം രോഹിത്

കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും എഴുതുനോ പറയാനോ സാധിക്കില്ലെന്നിരിക്കെ അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന അബ്ദുല്ലക്കുട്ടി അത് നിലനിര്‍ത്താന്‍ വികസനം എന്ന വാക്കിനെ കൂട്ട് പിടിക്കുകയും മറയാക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു.

Update: 2019-05-28 08:23 GMT

നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടിയെ കടന്നാക്രമിച്ച് കെപിസിസി അംഗം എ എം രോഹിത്. ഇത്തരം മോദി ഭക്തരെ ഒരു നിമിഷം പോലും കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തില്‍ വച്ച് പുലര്‍ത്തരുതെന്നും എടുത്ത് പുറത്തു കളയണമെന്നുമാണ് രോഹിത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും എഴുതുനോ പറയാനോ സാധിക്കില്ലെന്നിരിക്കെ അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന അബ്ദുല്ലക്കുട്ടി അത് നിലനിര്‍ത്താന്‍ വികസനം എന്ന വാക്കിനെ കൂട്ട് പിടിക്കുകയും മറയാക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇത്തരം മോദി ഭക്തരെ ഒരു നിമിഷം പോലും കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തില്‍ വച്ച് പുലര്‍ത്തരുത്. എടുത്ത് പുറത്തു കളയണം. കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും എഴുതുവാനോ പറയുവാനോ സാധിക്കില്ല. എ.പി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.

അദ്ദേഹത്തിന് മോദിയെ പുകഴ്ത്താം, വികസന നായകനാക്കാം.പക്ഷെ അത് കോണ്‍ഗ്രസിന്റെ ചെലവില്‍ ആകരുത്. മോദി സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കാം എന്നു പറഞ്ഞാലും ഞങ്ങള്‍ മതേത്വര വിശ്വാസികളുടെ മുന്നില്‍, മനസ്സില്‍ മോദികുറ്റക്കാരാനാണ്.നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യില്‍ പറ്റിയിട്ടുള്ളവനാണ്. പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പെട്ടെന്ന് പോണം മിസ്റ്റര്‍ പഴയ കൂടാരത്തിലേക്കൊണെങ്കിലും മോദി കൂടാരത്തിലെക്കൊണെങ്കിലും ഞങ്ങള്‍ക്ക് രണ്ട് കൂടാരവും തുല്യരാണ്.



Full View


Tags:    

Similar News