'കൊറോണ വൈറസ് അകത്ത് കയറിയ എല്ലാവര്‍ക്കും രോഗം വരില്ല'
15 മുതല്‍ 20 ശതമാനം പേരില്‍ ഈ രോഗാണു പ്രതിരോധ ശക്തിയെ താറുമാറാക്കി താഴോട്ടിറങ്ങി ശ്വാസകോശങ്ങളില്‍ എത്തിച്ചേരുകയും ശ്വാസകോശങ്ങള്‍ക്ക് കേടുപാടുണ്ടാക്കുകയും ചെയ്യും. ഇവര്‍ക്ക് ആശുപത്രികളില്‍ കിടത്തി ചികില്‍സയും ഇഞ്ചക്ഷനുകളും ആന്റിബയോട്ടിക്കുകളും വൈറസിനെതിരെയുള്ള മരുന്നുകളും വെന്റിലേറ്ററുമൊക്കെ വേണ്ടി വരും. മുഹമ്മദ് യാസിര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കോഴിക്കോട്: കൊറോണ വൈറസ് അകത്ത് കയറിയ എല്ലാവര്‍ക്കും രോഗം വരില്ലെന്നും ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ലെന്നും മഞ്ചെരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മുഹമ്മദ് യാസിര്‍.
എന്നാല്‍, 15 മുതല്‍ 20 ശതമാനം പേരില്‍ ഈ രോഗാണു പ്രതിരോധ ശക്തിയെ താറുമാറാക്കി താഴോട്ടിറങ്ങി ശ്വാസകോശങ്ങളില്‍ എത്തിച്ചേരുകയും ശ്വാസകോശങ്ങള്‍ക്ക് (LUNGS) കേടുപാടുണ്ടാക്കുകയും ചെയ്യും. ഇവര്‍ക്ക് ആശുപത്രികളില്‍ കിടത്തി ചികില്‍സയും ഇഞ്ചക്ഷനുകളും ആന്റിബയോട്ടിക്കുകളും വൈറസിനെതിരെയുള്ള മരുന്നുകളും കഇഡ വും വെന്റിലേറ്ററുമൊക്കെ വേണ്ടി വരും. മുഹമ്മദ് യാസിര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഡോ. മുഹമ്മദ് യാസിറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'കൊറോണ വൈറസ് അകത്ത് കയറിയ എല്ലാവര്‍ക്കും രോഗം വരില്ല'
-ഡോ. മുഹമ്മദ് യാസിര്‍
രോഗം വന്നവര്‍ എല്ലാവരും സീരിയസ് ആവുന്നില്ല.
സീരിയസ് ആയ എല്ലാവരും മരിക്കുന്നില്ല.
നമ്മുടെ ശരീരത്തിലേക്ക് കടക്കുന്ന വൈറസുകള്‍ ആദ്യഘട്ടത്തില്‍ തൊണ്ടയിലും മൂക്കിനുള്ളിലുമുള്ള സ്തരങ്ങളിലെ(mucosa) കോശങ്ങളിലാണ് പറ്റിച്ചേര്‍ന്നിരിക്കുന്നത്. അവിടെ അവ വളരുന്നു.
ഈ സമയത്ത് ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല.
നമ്മുടെ പ്രതിരോധ ശക്തി(immuntiy) കുറഞ്ഞിരിക്കുന്നവരിലും ഉയര്‍ന്ന അളവില്‍ വൈറസ് കയറുമ്പോഴും; കൂടുതല്‍ പ്രഹരശേഷിയുള്ള (virulent) അണുക്കള്‍ കയറുമ്പോഴും നമ്മുടെ പ്രതിരോധ ശക്തിയെ ഈ അണുക്കള്‍ കീഴ്‌പെടുത്തി വൈറസ് പെറ്റു പെരുകുകയും തൊണ്ടയില്‍ നിന്നും താഴേക്ക് (ശ്വാസകുഴലിലേക്കും ശ്വാസ കോശത്തിലേക്കും) ഇറങ്ങുകയും ചെയ്യും.
ഈ സമയത്ത് ചെറിയ ജലദേഷം, തൊണ്ട വരള്‍ച്ച(sore throat), തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം
ഈ സമയം തൊണ്ടയിലെയോ മൂക്കിലെയോ സ്രവങ്ങള്‍ പരിശോധിച്ചാല്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിയും.
അഥവാ കോവിഡ് RT- PCR ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായിരിക്കും.
80 ശതമാനം ആളുകളിലും
തൊണ്ടയില്‍ നിന്നും ശ്വാസനാളിയില്‍ നിന്നും കൊറോണ വൈറസ് താഴേക്കിറങ്ങാറില്ല.
രോഗം വലിയ പ്രശ്‌നങ്ങളില്ലാതെ അവര്‍ക്ക് മാറിപ്പോവുകയും ചെയ്യും.
സാധാരണയായി ഉണ്ടാകുന്ന പനി ജലദേഷം തൊണ്ട വേദന; വൈറല്‍ പനി; തുടങ്ങിയ രോഗങ്ങള്‍ക്ക് ചികില്‍സിക്കുന്ന ഗുളികകള്‍ മാത്രമേ ഇവര്‍ക്കും ആവശ്യമുള്ളൂ....
എന്നാല്‍, 15 മുതല്‍ 20 ശതമാനം പേരില്‍ ഈ രോഗാണു പ്രതിരോധ ശക്തിയെ താറുമാറാക്കി താഴോട്ടിറങ്ങി ശ്വാസകോശങ്ങളില്‍ എത്തിച്ചേരുകയും ശ്വാസകോശങ്ങള്‍ക്ക് (LUNGS) കേടുപാടുണ്ടാക്കുകയും ചെയ്യും.
ശ്വാസംമുട്ടലും ന്യുമോണിയയും അതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. പ്രായമായവര്‍ക്കും മറ്റ് *പ്രതിരോധ ശേഷി* കുറക്കുന്ന അസുഖങ്ങള്‍(പ്രമേഹം,വൃക്കരോഗം,കാന്‍സര്‍,....) ഉള്ളവര്‍ക്കും കൂടാതെ
നേരത്തെ തന്നെ ശ്വാസകോശ സംബദ്ധമായ രോഗമുള്ളവര്‍ക്കും (ആസ്തമ, COPD,...) ഹാര്‍ട്ടിന്റെ അസുഖം, പ്രഷര്‍, തുടങ്ങിയ അസുഖമുള്ളവര്‍ക്കും, അമിത വണ്ണം, വിറ്റാമിന്‍ D മറ്റു പോഷണ കുറവുള്ളവര്‍ക്കും, പ്രായമായവര്‍ക്കും അവരുടെ രോഗം ഗുരുതരമാവുന്നു/സീരിയസാവുന്നു.
ഇവര്‍ക്ക് ആശുപത്രികളില്‍ കിടത്തി ചികില്‍സയും ഇഞ്ചക്ഷനുകളും ആന്റിബയോട്ടിക്കുകളും വൈറസിനെതിരെയുള്ള മരുന്നുകളും ICU വും വെന്റിലേറ്ററുമൊക്കെ വേണ്ടി വരും.
രണ്ടുമുതല്‍ അഞ്ചുശതമാനം ആളുകളില്‍ അതി ഗുരുതരമായ രോഗാവസ്ഥയ്ക്കും മരണത്തിനു പോലും കൊറോണ വൈറസ് കാരണമായിത്തീരും. മുകളില്‍ പരഞ്ഞ രീതിയില്‍ ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്കൊപ്പം നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ വൈറസിനെതിരേ അമിതമായി പ്രതികരിക്കുന്നതും(immune hyper responsiveness) ശരീരത്തിലെ മറ്റ് അവയവങ്ങളും തകരാറിലാവുന്നതുമാണ് മരണമുണ്ടാകാന്‍ കാരണം.
ഈ അവസ്ഥകളെ ഇല്ലാതാക്കാന്‍ വാക്‌സിനോ വൈറസിനെതിരേ ശക്തമായി പ്രവര്‍ത്തിക്കുന്ന മരുന്നുകളോ ഇല്ലാത്തതിനാല്‍
ഇങ്ങനെ ഒരു ഘട്ടത്തിലേക്ക് എത്തിച്ചേരാന്‍ ഇടയാക്കാതെ രോഗപ്രതിരോധ മാര്‍ഗങ്ങളിലൂടെ (*SMS) കൊറോണവൈറസിനെ അകറ്റിനിര്‍ത്താനും.
പ്രതിരോധ ശക്തി കുറഞ്ഞവര്‍ വീടുകളില്‍ കഴിഞ്ഞും(Reverse Quarantine) അവരുടെ രോഗാവസ്ഥ (പ്രമേഹം, പ്രഷര്‍, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കാന്‍സര്‍, തുടങ്ങിയവ) ശരിയാം വണ്ണം നിയന്ത്രിച്ചു നിര്‍ത്തിയും
പൊതു *രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണമാറ്റങ്ങളും* (#Balanced Diet) വ്യായാമങ്ങളും മറ്റും ജീവിതത്തില്‍ സ്ഥിരമായി പ്രാവര്‍ത്തികമാക്കികൊണ്ടും രോഗത്തെ തടയാനാണ് നമ്മളോരോരുത്തരും ശ്രമിക്കേണ്ടത്.
*SMS-
Social Distance
Mask
Soap
#Balanced Diet-
സമീകൃത ആഹാരം
Healthy Eating Plate
Dr. Muhammed Yasir
Lecturer in Communtiy Medicine
Government Medical College
Manjeri.