രാജ്യത്തെ 68.8 ശതമാനം റിലീഫ് ക്യാംപുകള്‍ നടത്തുന്ന കേരളത്തിന് കേന്ദ്രം വകയിരുത്തിയത് എസ്ഡിആര്‍ഫിന്റെ 1.4% മാത്രം: സീതാറാം യെച്ചൂരി
രാജ്യത്തെ ആകെ റിലീഫ് ക്യാംപുകളില്‍ 68.8 ശതമാനവും നടത്തിക്കൊണ്ടുപോവുന്ന കേരളത്തിന് മോദി സര്‍ക്കാര്‍ വകയിരുത്തിയത് എസ്ഡിആര്‍ഫിന്റെ (സംസ്ഥാന ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്) 1.4 ശതമാനം മാത്രമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. മോദി സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തെങ്കിലും മറുപടി പറയാനുണ്ടോയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചോദിച്ചു. കേന്ദ്രം സുപ്രിംകോടതിയില്‍ നല്‍കിയ റിപോര്‍ട്ടിനെ ആസ്പദമാക്കിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സീതാറാം യെച്ചൂരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേന്ദ്രം സുപ്രിംകോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ആകെ 22,567 റിലീഫ് ക്യാംപുകളാണ് ഉള്ളത്. അതില്‍ 15,541 എണ്ണം കേരള സര്‍ക്കാര്‍ നടത്തുന്നവയാണ്. അതായത് 68.8% ക്യാംപുകള്‍.
അതേപോലെ രാജ്യത്താകെ ഈ ക്യാംപുകളില്‍ കഴിയുന്ന 631,119 ആളുകളില്‍ 302,016 പേരും കേരള സര്‍ക്കാര്‍ ഒരുക്കിയ ക്യാംപുകളില്‍ കഴിയുന്നവരാണ്. അതായത് 47.9%. എന്നിട്ട് കേന്ദ്രം 11, 902 കോടി രൂപയുടെ എസ്ഡിആര്‍ഫ് അലോക്കേഷന്‍ രാജ്യത്തൊട്ടാകെ നടത്തിയതിന്റെ ഭാഗമായി കേരളത്തിന് അനുവദിച്ചത് വെറും 157 കോടി രൂപ മാത്രമാണ്. കേവലം 1.4%. മോഡി സര്‍ക്കാരിന് എന്തെങ്കിലും മറുപടിയുണ്ടോ?