'ഓരോ ദിവസവും കശ്മീരിലെ വാര്‍ത്തകള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നു'
ഗുരുതരവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ചികിത്സയും മരുന്നും ലഭ്യമാവുന്നില്ല എന്ന് പറയുന്ന ഡോക്ടറെ വരെ അറസ്റ്റ് ചെയ്യുന്നു. രാത്രി വീടുകള്‍ റെയിഡ് ചെയ്തു കുട്ടികളെ പോലും പിടിച്ചു കൊണ്ടുപോകുന്നു.
പ്രശാന്ത് സുബ്രഹ്മണ്യന്റെ ഫേസ്ബുക്ക് പോസ്റ്റ്
കശ്മീരില്‍ പോലിസ് പിടിച്ചുകൊണ്ടു പോയ 'ദ കശ്മീരിയത്ത്' എഡിറ്റര്‍ ഖ്വാസി ശിബിലിയെ കുറിച്ച് ഈ നിമിഷം വരെ ഒരു വിവരവും ഇല്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ഖ്വാസി ഉമ്മര്‍ പറഞ്ഞു. പോലിസ് ശിബിലിയെ കുറിച്ച് ഒരു വിവരവും നല്‍കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഷിബിലി തിരിച്ചു വരും, എനിക്കുറപ്പുണ്ട് എന്ന് ആശ്വസിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അവനെ ആഗ്രയിലേക്ക് കൊണ്ടുപോയി എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഏത് ജയിലില്‍ എന്നറിയില്ല. ഒരു മാസമായി ഷിബിലിയെ കാണാതായിട്ട്. നേരത്തെ Greater Kashmir റിപ്പോര്‍ട്ടര്‍ ഇര്‍ഫാന്‍ മാലികിനെയും പോലിസ് പിടിച്ചു കൊണ്ടുപോയിരുന്നു.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓരോ ദിവസത്തെയും കശ്മീരിലെ വാര്‍ത്തകള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്. ഗുരുതരവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ചികിത്സയും മരുന്നും ലഭ്യമാവുന്നില്ല എന്ന് പറയുന്ന ഡോക്ടറെ വരെ അറസ്റ്റ് ചെയ്യുന്നു. രാത്രി വീടുകള്‍ റെയിഡ് ചെയ്തു കുട്ടികളെ പോലും പിടിച്ചു കൊണ്ടുപോകുന്നു. പോലിസ് പിടിച്ചുകൊണ്ടുപോയ പ്രിയപ്പെട്ടവരെ കുറിച്ച് ഒരു വിവരവും ഇല്ലാതെ ആശങ്കയോടെ കഴിയുകയാണ് ഖ്വാസി ഉമ്മറിനെ പോലെ ആയിരക്കണക്കിന് കശ്മീരികള്‍.
അതീവഗൗരവമുള്ള ഒരു കാര്യമാണിത്, പോലിസ് പിടിച്ചു കൊണ്ടുപോയ കുട്ടികളും യുവാക്കളും മുതിര്‍ന്നവരും പത്രപ്രവര്‍ത്തകരും എവിടെ എന്നറിയണം, അവരെ ബന്ധുക്കളെ കാണാന്‍ അനുവദിക്കണം, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഏതു ജയിലില്‍ എന്ന് അറിയാനും ബന്ധുക്കള്‍ക്ക് അവരെ സന്ദര്‍ശിച്ചു സംസാരിക്കാനും അവസരമുണ്ടാക്കണം.
കശ്മീരില്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ നേതാക്കളെ കോടതി അനുവാദത്തോടെ സന്ദര്‍ശിക്കാന്‍ യെച്ചൂരിയെ പോലുള്ളവര്‍ക്ക് കഴിയുന്നുണ്ട്. ജാമിയയിലെ വിദ്യാര്‍ത്ഥികളെ കശ്മീരിലെ ബന്ധുക്കളെ കാണാനും കോടതി അനുവദിച്ചതായി വാര്‍ത്ത കണ്ടു. ഈ സാധ്യതയുപയോഗിച്ചു പോലിസ് പിടിച്ചു കൊണ്ടുപോയവരെ ബന്ധുക്കള്‍ക്ക് കാണാന്‍ കഴിയണം. കശ്മീരിന് അകത്തുള്ളവര്‍ക്ക് ഒരുപക്ഷേ ഒരു അഭിഭാഷകനെ പോലും സമീപിക്കാന്‍ കഴിയുന്നുണ്ടാവില്ല. കശ്മീരി ജനതക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ആശങ്കയുള്ള എല്ലാവരും ഈ വിഷയത്തില്‍ ഇടപെടണം, പ്രതിബദ്ധതയുള്ള മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും ഈ വിഷയം ഗൗരവമായെടുക്കണം. കശ്മീരില്‍ പോലിസ് പിടിച്ചുകൊണ്ടുപോയവരെ ബന്ധുക്കള്‍ക്ക് കാണാന്‍ കഴിയണം. ഹെല്‍പ്...