കവരത്തി ദ്വീപില്‍ നിര്‍മിക്കുന്ന ജയില്‍ മറ്റൊരു ഗ്വാണ്ടാനാമോ തടവറയോ?
ലക്ഷദ്വീപിലെ കവരത്തി ദ്വീപിന്റെ തെക്കുഭാഗത്തായി കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം ഗ്വാണ്ടാനാമോ തടവറക്ക് സമാനമായ രീതിയില്‍ ഇന്ത്യയിലെ ജനങ്ങളെ ബന്ധികളാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം.
ലക്ഷദ്വീപിലെ കവരത്തി ദ്വീപിന്റെ തെക്കുഭാഗത്തായി കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം ഗ്വാണ്ടാനാമോ തടവറക്ക് സമാനമായ രീതിയില്‍ ഇന്ത്യയിലെ ജനങ്ങളെ ബന്ധികളാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം. പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ജനങ്ങള്‍ക്ക് അവകാശമില്ലാത്ത രാജഭരണമാണ് സംഘപരിവാര്‍ ഭീകരര്‍ രാജ്യത്തുടനീളം അഴിച്ചുവിടുന്നത്. സമാധാനത്തോടെയും സ്വൈര്യത്തോടെയും കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ് സംഘപരിവാറും അവരുടെ നോമിനിയായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് വേണ്ടത്ര ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാതെയും ഓക്‌സിജന്‍ ലഭിക്കാതെയും രോഗികള്‍ മരിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ പ്രതിമകളും ജയിലുകളും നിര്‍മ്മിച്ച് രാജ്യത്തെ കൊള്ളയടിക്കാനും ജനങ്ങളെ ദുരിതത്തിലാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബ്രിട്ടീഷുകാരോട് പോരാടി നേടിയതാണ് രാജ്യത്തെ സ്വാതന്ത്ര്യമെന്നും ആ സ്വാതന്ത്ര്യം വേറൊരു കൂട്ടര്‍ക്ക് മുമ്പിലും അടിയറവെക്കാന്‍ ജനങ്ങള്‍ സന്നദ്ധരാകില്ല എന്ന് സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കവരത്തി ദ്വീപില്‍ നിര്‍മിക്കുന്ന ജയില്‍ മറ്റൊരു ഗ്വാണ്ടാനാമോ തടവറയോ ?
ലക്ഷദ്വീപിലെ കവരത്തി ദ്വീപിന്റെ തെക്കുഭാഗത്തായി കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം ഗ്വാണ്ടാനാമോ തടവറക്ക് സമാനമായ രീതിയില്‍ ഇന്ത്യയിലെ ജനങ്ങളെ ബന്ധികളാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമാണ്. പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ജനങ്ങള്‍ക്ക് അവകാശമില്ലാത്ത രാജഭരണമാണ് സംഘപരിവാര്‍ ഭീകരര്‍ രാജ്യത്തുടനീളം അഴിച്ചുവിടുന്നത്. സമാധാനത്തോടെയും സ്വൈര്യത്തോടെയും കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ് സംഘപരിവാറും അവരുടെ നോമിനിയായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലും. ജയില്‍ നിര്‍മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് മാധ്യമവാര്‍ത്തകള്‍.
നിലവില്‍ കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. മറ്റ് ദ്വീപുകളിലെ പോലിസ് സ്‌റ്റേഷനുകളോട് ചേര്‍ന്നും ചെറിയ തടവറകളുണ്ട്. ഇവിടെ പോലും കുറ്റവാളികളില്ലാത്ത സ്ഥിതി നിലനില്‍ക്കുമ്പോഴാണ് പുതിയ നടപടിയുമായി ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ മുന്നോട്ടുപോകുന്നത്. നിലവില്‍ കവരത്തിയില്‍ ഉള്‍പ്പടെ ലക്ഷദ്വീപില്‍ നാല് സബ്ജയിലുകളാണ് ഉള്ളത്. കുറ്റകൃത്യങ്ങള്‍ തീരെ കുറവായ ലക്ഷദ്വീപില്‍ വര്‍ഷങ്ങളായി ഇവ ഒഴിഞ്ഞു കിടക്കുകയാണ്. 20 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കവരത്തി ജയിലില്‍ ഇപ്പോള്‍ വിചാരണ തടവുകാരായി 14 പേര്‍ മാത്രമാണ് ഉള്ളത്. 10 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന മറ്റ് ജയിലുകളില്‍ ആരും തന്നെയില്ല. ഈ സാഹചര്യത്തില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മാണം ദുരുദ്ദേശ്യത്തോടെയാണെന്ന് വ്യക്തമാണ്.
2002ല്‍ അമേരിക്കന്‍ ഭരണകൂടം ജോര്‍ജ് ഡബ്ല്യു ബുഷിന്റെ നേതൃത്വത്തില്‍ ഗ്വാണ്ടനാമോ ഡിറ്റന്‍ഷന്‍ ക്യാംപ് എന്ന കോണ്‍സന്‍ട്രേഷന്‍ ക്യാംപിന് തുടക്കം കുറിച്ചിരുന്നു. ക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ രഹസ്യത്തടവറയായിരുന്നു ഇത്. ഭൂമിയിലെ നരകം എന്നാണ് ഗ്വാണ്ടനാമോ തടവറ അറിയപ്പെടുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ പിടികൂടുന്നവരെ തടങ്കലില്‍ വെക്കാന്‍ നിര്‍മിച്ച തടവറയില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമാനമായിരുന്നു ഇന്ത്യന്‍ സ്വതന്ത്രസമരകാലത്ത് ബ്രിട്ടീഷുകാര്‍ ആന്തമാനില്‍ സെല്ലുലാര്‍ ജയില്‍ സ്ഥാപിച്ചതും. ഇന്ത്യയിലെ സ്വതന്ത്ര്യസമര പോരാളികളെ തടവറയില്‍ വെക്കാനായിരുന്നു ഇത്. ഗ്വാണ്ടാനാമോ തടവറക്ക് സമാനമായ രീതിയില്‍ ഇന്ത്യയിലെ ജനങ്ങളെ ബന്ദികളാക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
ലക്ഷദ്വീപില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ ജയിലിനെ ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍. രാജ്യത്ത് വേണ്ടത്ര ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാതെയും ഓക്‌സിജന്‍ ലഭിക്കാതെയും രോഗികള്‍ മരിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ പ്രതിമകളും ജയിലുകളും നിര്‍മ്മിച്ച് രാജ്യത്തെ കൊള്ളയടിക്കാനും ജനങ്ങളെ ദുരിതത്തിലാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാരോട് പോരാടി നേടിയതാണ് രാജ്യത്തെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം വേറൊരു കൂട്ടര്‍ക്ക് മുമ്പിലും അടിയറവെക്കാന്‍ ജനങ്ങള്‍ സന്നദ്ധരാകില്ല എന്ന് സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്.
Full View