ഡീഗോയ്‌ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് മലപ്പുറം സ്വദേശി

Update: 2020-11-26 10:40 GMT
മലപ്പുറം: ഫുട്‌ബോള്‍ എന്നാല്‍ മലപ്പുറത്തിനു പറഞ്ഞറിയിക്കാനാവാത്ത ലഹരിയാണ്. അതിനാല്‍ തന്നെ ലോക ഫുട്‌ബോളിലെ അതികായരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും മാത്രമല്ല, ചെറു ക്ലബ്ബുകള്‍ക്കു പോലുമുണ്ട് ഇവിടെ ആരാധകര്‍. ഫുട്‌ബോള്‍ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡീഗോ മറഡോണ വിട വാങ്ങിയപ്പോള്‍ മലപ്പുറത്തെ ജനതയും ദുഖിതരാണ്. 2011ല്‍ യുഇയിലെ അല്‍വാസല്‍ ക്ലബ്ബിന്റെ പരിശീലകനായപ്പോള്‍ മുതല്‍ തുടങ്ങിയ ബന്ധത്തെ കുറിച്ച് ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് മലപ്പുറം സ്വദേശി സുലൈമാന്‍ അയ്യായ. 2019 വരെ ആ ബന്ധം തുടര്‍ന്നു. കുടുംബവുമായും നല്ല സൗഹൃദം. അത്തരം ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സുലൈമാന്‍ അയ്യായ.


സുലൈമാന്‍ അയ്യായയുടെ ഫേസ് ബുക്ക് പോസ്റ്റ്:

ഓര്‍മ്മകളെ തനിച്ചാക്കി, കാല്‍പന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡീഗോ തിരികെ നടന്നു..

    2011 ആഗസ്ത് ആദ്യവാരം, ദുബയ് എയര്‍പോര്‍ട്ടില്‍ നിന്നു ദുബയ് പാം ജുമൈറ ശാബീല്‍ സാറായി 7 സ്റ്റാര്‍ ഹോട്ടലിലേക്കായിരുന്നു എന്റെ ഡീഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബയില്‍ സ്ഥിരം താമസമാക്കിയ എന്റെ ഡീഗോ, എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സ്വതന്ത്രം തന്നു. പിന്നീടങ്ങോട്ട് 9 വര്‍ഷം. ഞങ്ങളുടെ ജീവിതം സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. സ്വന്തം പോര് പോലും വിളിക്കാതെ സ്‌നേഹത്തോടെ 'സുലൈ' എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരന്‍. 2018 ജൂണ്‍ 5ന് താല്‍ക്കാലികമായി ദുബയില്‍ നിന്നു വിട പറയുമ്പോള്‍ ഏയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ നിന്നു തന്ന സനേഹചുംബനം മറയ്ക്കാതെ ഞാന്‍ എന്നും സൂക്ഷിക്കും. ഒക്ടോബര്‍ ലാസ്റ്റ് 60ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ അവസാന വാക്ക്, മറക്കാതെ ഓര്‍മകളില്‍, 'സുലൈ ഐ മിസ്സ് യു' ഇനി ആ ശബ്ദം ഇല്ല. ഓര്‍മ്മകളില്‍ അങ്ങ് ജീവിച്ചിരിക്കും. മരിക്കാതെ.

എന്റെയും കുടുബത്തിന്റെയും കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം RIP DIEGO

Native of Malappuram sharing his memories with Diego


ഓർമ്മകളെ തനിച്ചാക്കി,😥

കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്,

ഡിഗോ തിരികെ നടന്നു..!!!!

2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ്...

Posted by Sulaiman Ayyaya on Wednesday, 25 November 2020


Tags:    

Similar News