കേസില്ല, വാദമില്ല, വക്കീല്‍ ഇല്ല, കോടതി ഇല്ല; ബിജെപി ജനാധിപത്യത്തെ ബുള്‍ഡോസര്‍ ചെയ്യുന്നുവെന്ന് എം എ ബേബി
ഉത്തര്‍പ്രദേശിലെ സഹാറന്‍പുറില്‍ 'സാമൂഹ്യവിരുദ്ധരുടെ' എന്ന് ആരോപിച്ച് വീടുകള്‍ ബുള്‍ഡോസര്‍ ഇറക്കി ഇടിച്ചു നിരത്തുകയാണ് യുപി പോലിസ്. കേസില്ല, വാദമില്ല, വക്കീല്‍ ഇല്ല, കോടതി ഇല്ല. കുറ്റവാളി എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു, പോലിസ് വീട് ഇടിച്ചു നിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്ത യോഗി ഭരണകൂടത്തിന്റെ നടപടിയെ കടന്നാക്രമിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി.
ഉത്തര്‍പ്രദേശിലെ സഹാറന്‍പുറില്‍ 'സാമൂഹ്യവിരുദ്ധരുടെ' എന്ന് ആരോപിച്ച് വീടുകള്‍ ബുള്‍ഡോസര്‍ ഇറക്കി ഇടിച്ചു നിരത്തുകയാണ് യുപി പോലിസ്. കേസില്ല, വാദമില്ല, വക്കീല്‍ ഇല്ല, കോടതി ഇല്ല. കുറ്റവാളി എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു, പോലിസ് വീട് ഇടിച്ചു നിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
പ്രവാചകന്‍ മുഹമ്മദ് നബിയെ സാമുഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നതിന് നേതൃത്വം കൊടുത്തവരുടെ വീടുകള്‍ ആണ് ഇടിച്ചു നിരത്തുന്നത്. കാണ്‍പൂരിലും ഒരു വീട് ബുള്‍ഡോസര്‍ പ്രയോഗത്തിനിരയായി.
റാഞ്ചിയില്‍ പ്രതിഷേധത്തിനുനേരെ നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലും തെലങ്കാനയിലെ ഹൈദരാബാദിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനയുടെ പേരില്‍ ഉണ്ടായ പ്രശ്‌നങ്ങളെ വലിയ വര്‍ഗീയ സംഘര്‍ഷത്തില്‍ എത്തിക്കാനും അതുവഴി സമൂഹത്തില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആര്‍എസ്എസ്സും അതിന്റെ സംഘടനകളും ശ്രമിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ വാദികളെല്ലാം ഈ കുത്സിത നീക്കത്തിനെതിരേ ഒരുമിച്ചു നിന്നില്ലെങ്കില്‍ രാജ്യം നീങ്ങുന്നത് വലിയ അപകടത്തിലേക്കാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.