'നമ്പ്യാരുടെ തുള്ളല്‍ വീഡിയോ കണ്ടാല്‍ പെണ്ണു കിട്ടാത്ത മണ്ണിര മൂര്‍ഖന്‍ തേഞ്ഞൊട്ടി എന്ന് പറഞ്ഞ് നടക്കുന്നപോലുണ്ട്': അഡ്വ. രശ്മിത രാമചന്ദ്രന്‍
വ്യാജ വാര്‍ത്തകളുടെ മഴക്കാലത്ത് ഒരു മണ്ണിര ഇത്തിരി കൊഴുത്തപ്പോള്‍ മൂര്‍ഖന്റെ വീട്ടില്‍ പെണ്ണന്വേഷിച്ചു ചെന്നു, പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു മൂര്‍ഖന്‍ തേഞ്ഞൊട്ടി എന്ന്. നമ്പ്യാരുടെ തുള്ളല്‍ വീഡിയോ കണ്ടപ്പോ അതാണ് തോന്നിയത്! . രശ്മിത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ജനം ടിവി ചാനല്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് മറുപടിയുമായി അഡ്വ. രശ്മിതാ രാമചന്ദ്രന്‍.'ഇനിയും ബലാത്സംഗ കേസിലെ വക്കാലത്തിന്റെ കഥയും പറഞ്ഞു വരുന്ന ഏതൊരുവനും െ്രെഡവിംഗ് ലൈസന്‍സ് സിനിമയില്‍ പ്രിഥ്വിരാജ് സുരാജ് വെഞ്ഞാറമൂടി നോട് പറയുന്ന ആ പത്താമത്തെ ചോദ്യത്തിന്റെ ഉത്തരമാണ് സര്‍ മറുപടി. വ്യാജ വാര്‍ത്തകളുടെ മഴക്കാലത്ത് ഒരു മണ്ണിര ഇത്തിരി കൊഴുത്തപ്പോള്‍ മൂര്‍ഖന്റെ വീട്ടില്‍ പെണ്ണന്വേഷിച്ചു ചെന്നു, പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു മൂര്‍ഖന്‍ തേഞ്ഞൊട്ടി എന്ന്. നമ്പ്യാരുടെ തുള്ളല്‍ വീഡിയോ കണ്ടപ്പോ അതാണ് തോന്നിയത്! . രശ്മിത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം:
വ്യാജ വാര്‍ത്തകളുടെ മഴക്കാലത്ത് ഒരു മണ്ണിര ഇത്തിരി കൊഴുത്തപ്പോള്‍ മൂര്‍ഖന്റെ വീട്ടില്‍ പെണ്ണന്വേഷിച്ചു ചെന്നു, പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു മൂര്‍ഖന്‍ തേഞ്ഞൊട്ടി എന്ന്. നമ്പ്യാരുടെ തുള്ളല്‍ വീഡിയോ കണ്ടപ്പോ അതാണ് തോന്നിയത്! . സ്വന്തം ചാനലില്‍ പണിയില്ലാതിരിക്കുന്ന ചാനല്‍ മേധാവി സാങ്കേതികത്തികവോടെ എടുത്ത വീഡിയോയ്ക്ക് മറുപടി സ്വന്തമായി ചാനല്‍ ഇല്ലാത്ത ഞാന്‍ ഈ പോസ്റ്റിലൂടെയാണ് നല്‍കുന്നത്.
പ്രശാന്ത് രഘുവംശം, ബസന്തേട്ടന്‍ , ബാലു,ജോണ്‍ ബ്രിട്ടാസ്, അഭിലാഷ്, ഹര്‍ഷന്‍, സനീഷ് തുടങ്ങിയ പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട് അന്തസ്സായി നേരിട്ട്, ഫേസ് ബുക്കില്‍ വെല്ലുവിളിയായി അല്ലായിരുന്നു. ജനം ചാനലിലെ തന്നെ ശ്രീ സുരേഷ് ബാബുവും ഗൗതമും ശ്യാമും ഒക്കെ ഇതുപോലെ വിളിക്കുകയും പോവുകയും ചെയ്തിട്ടുണ്ട് ചുരുങ്ങിയത് അവരോടെങ്കിലും ചോദിച്ച് മനസ്സിലാക്കണം മിസ്റ്റര്‍ എങ്ങനെയാണ് ഒരു പാനലിസ്റ്റിനെ വിളിക്കേണ്ടതെന്ന്.
പിന്നെ നിങ്ങളുടെ എഫ് ബി പോസ്റ്റിലിട്ട ഐക്കണ്‍ എടപ്പാള്‍ ഓട്ടത്തിന്റേതും മറ്റേത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെതെന്നും നാട്ടാര്‍ പറയുന്നു. ഇനി പാതിരിയുടെയും ശബരിമല തന്ത്രിയുടെയുമൊക്കെ കേസുകള്‍ ഇര പുരുഷനായി വന്നാലും ഞാന്‍ വാദിക്കാറുണ്ട്. സൂര്യനെല്ലി കേസില്‍ അരുണ്‍ ജയ്റ്റ്‌ലിയും ഐസ്‌ക്രീം കേസില്‍ വേണുഗോപാലും ദിലീപ് കേസില്‍ റോത്തഗിയും പ്രതികള്‍ക്കു വേണ്ടി ആയിരുന്നു. ഇനിയും ബലാത്സംഗ കേസിലെ വക്കാലത്തിന്റെ കഥയും പറഞ്ഞു വരുന്ന ഏതൊരുവനും െ്രെഡവിംഗ് ലൈസന്‍സ് സിനിമയില്‍ പ്രിഥ്വിരാജ് സുരാജ് വെഞ്ഞാറമൂടി നോട് പറയുന്ന ആ പത്താമത്തെ ചോദ്യത്തിന്റെ ഉത്തരമാണ് സര്‍ മറുപടി!.
വ്യാജരേഖ കേസ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് അവസാനിച്ചതിലും ആ സര്‍ക്കാരിലുള്ള വിശ്വാസത്തിലും സന്തോഷം! പഠിച്ചതേ നിങ്ങള്‍ പാടൂ എന്നു പറഞ്ഞതിലും ശരിയുണ്ട്. അതു കൊണ്ടല്ലേ സത്യസന്ധരായ കേരളത്തിലെമാധ്യമ പ്രവര്‍ത്തകരെ, ഉടപ്പിറപ്പുകളെ,നിങ്ങള്‍ വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ എന്ന് വിശേഷിപ്പിച്ച് വാര്‍ത്ത കൊടുത്തത്! ഇനി ജനത്തില്‍ ചര്‍ച്ച നടത്താന്‍ യോഗമില്ല എന്ന ആ ശാപം പൊളിച്ചൂട്ടോ! മാഷെ, അതു യോഗമല്ല, ദുര്യോഗമാണ്! ഇനി ആരുടെയോ മുമ്പില്‍ ഞാന്‍ മൂക്കുകുത്തി വീണെന്ന്...! മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ പോലെ ചില മാനസിക രോഗികള്‍ വന്ന് ഇങ്കം ടാക്‌സ് ഭീമനാണ്, റേഷന്‍ ആപ്പീസറാണ് സി ഏ ഏ കാലനാണ് എന്നൊക്കെ വിടുവായത്തം പറഞ്ഞിട്ട് അവിടെ വന്ന് ഞാനവനിട്ട് കൊടുത്തവനെനിക്കു തന്നു രണ്ട് എന്ന് പറഞ്ഞാല്‍ ഞാനെന്തു ചെയ്യാനാ നമ്പ്യാര്‍ സാറെ?