പുനലൂര്‍: കൊല്ലം പുനലൂരില്‍ 9.25 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കരേറ്റ് പേടികുളം സ്വദേശി രാധ, ഭര്‍ത്താവ് സതീശന്‍, വെമ്പായം സ്വദേശി ബിനുകുമാര്‍, കോട്ടവട്ടം സ്വദേശി ഷമീര്‍ എന്നിവരെ പുനലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. വാമനപുരം സ്വദേശി സുനിലിനെ പിടികിട്ടാനുണ്ട്. രാധയുടെ വീട്ടില്‍ നിന്ന് 9,25,000 രൂപയുടെ കള്ളനോട്ട് പോലിസ് പിടിച്ചെടുത്തു.
ജൂലൈ മാസത്തില്‍ പുനലൂരിലെ ഒരു ബാറില്‍ ലഭിച്ച രണ്ടായിരത്തിന്റെ കള്ളനോട്ടിനെ പറ്റിയുള്ള അന്വേഷണമാണ് വന്‍ കള്ളനോട്ട് വേട്ട സാധ്യമാക്കിയത്. പുനലൂര്‍ എസ്‌ഐമാരായ ദിലീഷ് കുമാര്‍, രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കള്ളനോട്ട് വേട്ട. സംഭവത്തില്‍ രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.