ഒമ്പതു മണിക്കൂറും 49 മിനിറ്റും; പാല്‍ക്ക് കടലിടുക്ക് നീന്തിക്കടന്ന് അന്‍ഷുമാന്‍

ഈ മാസം 19ന് പുലര്‍ച്ചെ 5.15നാണ് വടക്കന്‍ ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് രാമേശ്വരത്തെ ധനുഷ്‌കോടിയിലേക്ക് അന്‍ഷുമാന്‍ കടല്‍ നീന്തികടക്കാന്‍ ആരംഭിച്ചത്. പിതാവ് സന്ദീപ് ജിന്‍ഗ്രാന്‍, പരിശീലകരായ ഗോകുല്‍ കാമത്ത്, അമിത് അവലെ എന്നിവരും ഒരു ഡോക്ടറും ലൈഫ് ഗാര്‍ഡും അടങ്ങുന്ന എസ്‌കോര്‍ട്ട് സംഘവും അന്‍ഷുമാനെ പിന്‍തുടര്‍ന്നു.

Update: 2022-04-21 06:19 GMT

 ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള 30 കിലോമീറ്റര്‍ ദൂരം വരുന്ന ഭയാനകമായ പാല്‍ക്ക് കടലിടുക്ക് ഒമ്പതു മണിക്കൂറും 49 മിനിറ്റും കൊണ്ട് നീന്തികടന്ന് ചരിത്രത്തിലിടം നേടിയിരിക്കുകയാണ്. 16 കാരനായ അന്‍ഷുമാന്‍.ഈ മാസം 19ന് പുലര്‍ച്ചെ 5.15നാണ് വടക്കന്‍ ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് രാമേശ്വരത്തെ ധനുഷ്‌കോടിയിലേക്ക് അന്‍ഷുമാന്‍ കടല്‍ നീന്തികടക്കാന്‍ ആരംഭിച്ചത്.


പിതാവ് സന്ദീപ് ജിന്‍ഗ്രാന്‍, പരിശീലകരായ ഗോകുല്‍ കാമത്ത്, അമിത് അവലെ എന്നിവരും ഒരു ഡോക്ടറും ലൈഫ് ഗാര്‍ഡും അടങ്ങുന്ന എസ്‌കോര്‍ട്ട് സംഘവും അന്‍ഷുമാനെ പിന്‍തുടര്‍ന്നു. വെല്ലുവിളി നിറഞ്ഞ നീന്തല്‍ ഒമ്പത് മണിക്കൂറും 49 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കി, അതേ ദിവസം 3.04ന് അവസാനിച്ചു. തമിഴ്‌നാട്ടിലെ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിരീക്ഷകന്‍ അന്‍ഷുമാന്റെ ഈ നേട്ടം സ്ഥിരീകരിച്ചു.അന്‍ഷുമാന്‍ ജിന്‍ഗ്രാന്റെ ദൗത്യം നിറവേറ്റുന്നതിനായി പിന്തുണ നല്‍കിയത് മുത്തൂറ്റ് ഫിനാന്‍സ് കമ്പനിയായിരുന്നു.മുംബൈ തീരത്ത് അറബിക്കടലില്‍ ഒരു മാസത്തിനുള്ളില്‍ 200 കിലോമീറ്ററിലധികം നീന്തല്‍ അന്‍ഷുമാന്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ചോര്‍വാഡ് മുതല്‍ വെരാവല്‍ വരെയുള്ള 42 കിലോമീറ്റര്‍ വീര്‍ സവര്‍ക്കര്‍ അഖിലേന്ത്യാ കടല്‍ നീന്തലും അന്‍ഷുമാന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.


പാല്‍ക്ക് കടലിടുക്ക് കടക്കാനുള്ള തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് അന്‍ഷുമാന്‍ ജിന്‍ഗ്രാന്‍ പറഞ്ഞു.തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും സ്‌പോണ്‍സറായി മുത്തൂറ്റ് ഫിനാന്‍സിന്റെയും പിന്തുണയില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ഇത്തരം നേട്ടങ്ങള്‍ പുതിയ ഉയരങ്ങളിലെത്താനും തന്റെ രാജ്യത്തിന് അഭിമാനം നല്‍കാനും പ്രേരിപ്പിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏഴ് സമുദ്രത്തിലൂടെയുള്ള നീന്തലും പൂര്‍ത്തിയാക്കി ഒരു ലോക റെക്കോര്‍ഡ് സ്ഥാപിക്കാനാണ് ലക്ഷ്യമെന്ന് അന്‍ഷുമാന്‍ ജിന്‍ഗ്രാന്‍ പറഞ്ഞു.ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഈ നേട്ടം നിറവേറ്റുന്നതിന് അന്‍ഷുമാനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് തമിഴ്‌നാട് സൗത്ത് സോണ്‍ സോണല്‍ മാനേജര്‍ എന്‍ എസ് ശ്രീകാന്ത് പറഞ്ഞു.കായികരംഗത്ത് വരും തലമുറയെ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്‍ എസ് ശ്രീകാന്ത് പറഞ്ഞു

Tags:    

Similar News