മെഹ്ബൂബ മുഖ്യമന്ത്രിയാകുമ്പോള്‍ ഓര്‍ക്കേണ്ടുന്ന പത്തുകാര്യങ്ങള്‍

Update: 2016-01-08 07:21 GMT






 


[related]

കാശ്മീര്‍ താഴ്വരയുടെ പരമാധികാര കസേരയിലേക്ക് ആദ്യമായാണ് ഒരു വനിത നടന്നുകയറുന്നത്. കാശ്മീരിന്റെ രാഷ്ട്രീയരംഗത്ത് കാലങ്ങളായി ചിരപരിചിതയായ മെഹ്ബൂബ മുഫ്തി പക്ഷെ മുഖ്യമന്ത്രിയും പിതാവുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണശേഷമാണ് സ്ഥാനാരോഹണത്തിനൊരുങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയായി അവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ജമ്മുകാശ്മീരിന്റെ ആദ്യവനിതാ മുഖ്യമന്ത്രിയായി മെഹ്ബൂബ അധികാരമേല്‍ക്കുമ്പോള്‍ ഓര്‍ക്കേണ്ടുന്ന പത്തുകാര്യങ്ങള്‍.
1. ജമ്മുകാശ്മീര്‍ രാഷ്ട്രീയത്തിലെ അതികായനായ മുഫ്തിമുഹമ്മദിന് നാലുമക്കളാണ് ഉള്ളത്. പിതാവിന് ചുവടുപിടിച്ച് രാഷ്ട്രീയത്തില്‍ സജീവമായത് മെഹ്ബൂബ മാത്രം

2.ലോക്‌സഭയില്‍ അനന്തിനാഗ് മണ്ഡലത്തിന്റെ പ്രതിനിധികൂടിയായ മെഹ്ബൂബയാണ് ജമ്മുകാശ്മീര്‍ നിയന്ത്രിക്കുന്നത്. അവര്‍ ഉടന്‍ ലോക്‌സഭാ പ്രാതിനിധ്യം രാജിവെക്കും.

3. 1996ലാണ് അവര്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചിരിക്കുന്നത്.കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ബിജ്‌ബെഹ്‌റ അസംബ്ലിയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു വിജയം.

4.1999ല്‍ പാരമ്പര്യശത്രു നാഷനല്‍ കോണ്‍ഫറന്‍സുമായി കോണ്‍ഗ്രസ് അലയന്‍സ് ഉണ്ടാക്കിയപ്പോള്‍ മുഫ്തി മുഹമ്മദ് കോണ്‍ഗ്രസ് വിട്ടിരുന്നു. ആ സമയത്ത് പിതാവിന്റെ ചുവടുപിടിച്ച് മെഹ്ബുബയും രാജിവെച്ചു.
5. ഇതേവര്‍ഷം തന്നെ മെഹ്ബൂബയും പിതാവും ചേര്‍ന്ന് ജമ്മു ആന്റ് കാശ്മീര്‍ പീപ്പിള്‍ ഡമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചു

6. പലരും മെഹ്ബൂബ പുതിയ പാര്‍ട്ടിയുടെ പ്രസിഡന്റാകുമെന്ന് കരുതിയെങ്കിലും അവര്‍ തന്റെ പിതാവിന്റെ അനുഭവജ്ഞാനത്തിന് മുമ്പില്‍ മാറിനില്‍ക്കുകയായിരുന്നു.

7.1999ല്‍ ശ്രീനഗറില്‍ നിന്ന് പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ ഒമര്‍ അബ്ദുല്ലയോട് പരാജയപ്പെട്ടു.

8.2004ല്‍,ആനന്ത്‌നാഗില്‍ നിന്ന് പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ തന്റെ ആദ്യത്തെ വിജയത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞതും മൂന്നാമത്തെ വനിതാ രാഷ്ട്രീയക്കാരിയുമായി.

9. 1956 മെയ് 22ന് ജനിച്ച മെഹ്ബൂബ കാശ്മീര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം നേടിയിട്ടുണ്ട്.

10.രണ്ട് മക്കളുടെ മാതാവ് കൂടിയായ ഇവര്‍ വിവാഹമോചിതയാണ്.
Tags:    

Similar News