വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍
ഗയാന: നവംബറില്‍ നടക്കുന്ന ഐസിസി വനിതാ ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.
നിലവിലുള്ള ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കരുത്തരായ ആസ്‌ത്രേലിയക്കും ന്യൂസിലന്‍ഡിനുമൊപ്പം പാകിസ്താന്‍, അയര്‍ലന്‍ഡ് തുടങ്ങിയ ടീമുകളടങ്ങിയ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഒമ്പതിന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മല്‍സരത്തോടെയാണ് ലോകകപ്പിന് തിരശ്ശീല ഉയരുക. നവംബര്‍ ഒമ്പതിന് വെസ്റ്റ് ഇന്‍ഡീസിലാണ് ലോകകപ്പ് ആരംഭിക്കുന്നത്. 24ന് അവസാനിക്കും.
സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്്റ്റന്‍), സമൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), മിതാലി രാജ്, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണ മൂര്‍ത്തി, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ)വിക്കറ്റ് കീപ്പര്‍), പൂനം യാദവ്, രാധ യാദവ്, അനുജ പാട്ടില്‍, ഏക്തചാ ബിഷ്ത്, ഹേമലത, മാന്‍സി ജോഷി, പൂജ വസ്ത്രകാര്‍, അരുന്ധതി റെഡ്ഡി.
ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍
നവംബര്‍ 11- പാകിസ്താന്‍
നവംബര്‍ 15- അയര്‍ലന്‍ഡ്
നവംബര്‍ 17- ആസ്‌ത്രേലിയ