പ്രസവിച്ചയുടനെ സ്ത്രീ കുഞ്ഞിനെ കഴുത്തറുത്തുകൊന്നു

Update: 2018-09-02 09:26 GMT


കോഴിക്കോട്: പ്രസവിച്ചയുടനെ കുഞ്ഞിനെ സ്ത്രീ കഴുത്തറുത്ത് കൊന്നു. നിര്‍മലൂര്‍ പാറമുക്ക് വലിയ മലക്കുഴി കോളനിയിലാണ് നാടിനെ നടുക്കിയ കൊലപാതകം. ബാലുശ്ശേരി പാറമുക്ക് സ്വദേശിയായ റിന്‍ഷയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

പ്രസവിച്ച ഉടന്‍ ബ്ലേഡ് ഉപയോഗിച്ചു കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചയാണ് ഇവര്‍ പ്രസവിച്ചത്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ കാര്യമന്വേഷിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇവരെന്ന് പോലിസ് വ്യക്തമാക്കി.

 

Similar News