നാദിയാദ്:വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തില്‍ ഇരട്ടസെഞ്ച്വറി കുറിക്കുന്ന ആദ്യ താരമായി ഉത്തരാഖണ്ഡ് ഓപണര്‍ കരണ്‍വീര്‍ കൗശല്‍. ഉത്തരാഖണ്ഡും സിക്കിമും തമ്മിലുള്ള മല്‍സരത്തിലാണ് കരണ്‍വീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്ര പുസ്തകത്തില്‍ ഇടം കണ്ടെത്തിയത്. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 135 പന്തില്‍ നിന്ന് 202 റണ്‍സ് നേടിയാണ് താരം ചരിത്രത്തിന്റെ ഭാഗമായത്.
കൗശലും സെഞ്ച്വറി നേടിയ വിനീത് സക്‌സേനയും ചേര്‍ന്ന് 50 ഓവറില്‍ രണ്ട് വിക്കറ്റിന് 366 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുക്കുകയൂം ചെയ്തു. 47ാം ഓവറില്‍ കൗശല്‍ പുറത്തായെങ്കിലും മല്‍സരത്തില്‍ ഉത്തരാഖണ്ഡ് സിക്കിമിനെ 199 റണ്‍സിന് തോല്‍പ്പിച്ചു. 2007 ല്‍ മഹാരാഷ്ട്രക്കെതിരെ മുംബൈയുടെ അജിന്‍ക്യ രഹാനെ നേടിയ 187 റണ്‍സാണ് ഇതോടെ കരണ്‍വീര്‍ പഴങ്കഥയാക്കിയത്.