വിജയ് ഹസാരെ: തകര്‍ത്തടിച്ച് സച്ചിന്‍ ബേബി; കേരളം പരാജയപ്പെടുത്തിയത് കരുത്തരെ

Update: 2018-10-08 17:19 GMT

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ നായകന്‍ സച്ചിന്‍ ബേബിയുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ കരുത്തരായ സൗരാഷ്ട്രയെ 46 റണ്‍സിന് പരാജയപ്പെടുത്തി കേരളാ ടീം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റിന് 316 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സൗരാഷ്ട്രയുടെ പോരാട്ടം 270 റണ്‍സില്‍ അവസാനിച്ചു. സച്ചിന്റെയും (93) വിഷ്ണു വിനോദിന്റേയും (62) ബാറ്റിങാണ് കേരളത്തിന് അടിത്തറ പാകിയത്. ജലജ് സക്‌സേന (33) സഞ്ജു സാംസണ്‍ (30) ജഗതീഷ് (41) അരുണ്‍ കാര്‍ത്തിക് (38*) എന്നിവരും കേരള നിരയില്‍ തിളങ്ങി.
72 പന്തില്‍ ആറു വീതം ഫോറുകളും സിക്‌സറുകളും പായിച്ചാണ് സച്ചിന്‍ 93 റണ്‍സ് കണ്ടെത്തിയത്. അവസാന ഓവറുകളില്‍ അരുണ്‍ കാര്‍ത്തിക് വെടിക്കെട്ട് പ്രകടനം കാഴ്ച വച്ചതോടെ കേരള സ്‌കോര്‍ 300 കടക്കുകയായിരുന്നു. 14 പന്തില്‍ നാല് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടക്കമാണ് താരം പുറത്താവാതെ 38 റണ്‍സ് നേടിയത്.
കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ സൗരാഷ്ട്ര ബേസില്‍ തമ്പിയുടെയും കെ സി അക്ഷയുടെയും ബൗളിങ് പ്രകടനത്തില്‍ 46 റണ്‍സിനിപ്പുറം പുറത്താവുകയായിരുന്നു. ബേസില്‍ തമ്പി നാല് വിക്കറ്റെടുത്തപ്പോള്‍ അക്ഷയ് മൂന്നും പിഴുതു. സൗരാഷ്ട്ര നിരയില്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ ഉത്തപ്പയും(18) ജയ്‌ദേവ് ഉനദ്ഘട്ടും(21) നിരാശ രാക്കിയപ്പോള്‍ സമര്‍ഥ് വ്യാസും (91) ചിറാഗ് ജനിയും (66) തിളങ്ങിയെങ്കിലും ജയത്തിലേക്ക് അത് മതിയായിരുന്നില്ല.
Tags:    

Similar News