മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാനായെത്തിയ യുവതിയ്ക്ക് കുടുംബാസൂത്രണ മാര്‍ഗം സ്വീകരിച്ചില്ലെന്ന് പറഞ്ഞ് ഡോക്ടറുടെ മര്‍ദനം
ന്യൂഡല്‍ഹി: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയെ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ മര്‍ദിച്ചതായി പരാതി. മൂന്നാമെത്ത കുഞ്ഞിന് ജന്മം നല്‍കാനായി ഡോ.ഹെഗ്‌ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 22 വയസ്സുകാരിയായ ബുള്‍ബുള്‍ അറോറയെയാണ് ഡോക്ടര്‍ മര്‍ദിക്കുകയും പ്രസവ ശേഷം കുഞ്ഞിനെയും അമ്മയെയും പുതപ്പ് പോലും നല്‍കാതെ തണുപ്പത്ത് ഇടുകയും ചെയ്തത്. പ്രസവവേദനയില്‍ കരഞ്ഞ ബുള്‍ബുളിനെ ഡോക്ടര്‍ ചീത്ത പറഞ്ഞുകൊണ്ട് കാലില്‍ നിരവധി തവണ മര്‍ദിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11.20ന് ബുള്‍ബുള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ഉച്ചയ്ക്ക് 1.30 ആയപ്പോഴും വിവരം പുറത്തുള്ള ബന്ധുക്കളെ അറിയിച്ചില്ല. തുടര്‍ന്ന് ഭര്‍ത്യമാതാവ് ലേബര്‍ മുറിയില്‍ കയറിയപ്പോഴാണ് കുഞ്ഞിനെയും അമ്മയെയും അശ്രദ്ധമായി കിടത്തിയിരിക്കുന്നത് കണ്ടത്. തനിക്കുണ്ട്ായ മോശം അനുഭവം അവര്‍ ഭര്‍ത്യമാതാവിനെ അറിയിക്കുകയും ചെയ്തു.ബന്ധുക്കള്‍ മെഡിക്കല്‍ ഓഫിസര്‍ക്കും പോലിസിനും പരാതി നല്‍കി. മെഡിക്കല്‍ ഓഫിസറെ വിവരമറിയിച്ചത് ആശുപത്രി അധികൃതരെ രോഷാകുലരാക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.