വാടാനപ്പള്ളി പഞ്ചായത്ത് അധികാരികളെ എസ്ഡിപിഐ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്തു
വാടാനപ്പള്ളി: എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി വാടാനപ്പള്ളി പഞ്ചായത്ത് അധികാരികളെ പ്രതികാത്മകമായി കുറ്റവിചാരണ ചെയ്ത് ചെരിപ്പ് മാല അണിയിച്ചു. അഴിമതിക്കും സ്വജനപക്ഷാപാതത്തിനും കെടുകര്യസ്ഥതയ്ക്കും കാരണക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുക, പഞ്ചായത്തിന് നഷ്ട്ടം സംഭവിച്ച തുക ബദ്ധപ്പെട്ടവരില്‍ നിന്ന് തിരിച്ചു പിടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
വാടാനപ്പള്ളി സെന്ററില്‍ നടന്ന പരിപാടി എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ഫൈസല്‍ ഇബ്രാഹിം ഉല്‍ഘാടനം ചെയ്തു. ഓഡിറ്റ് റിപ്പോര്‍ട്ടിലുടെ പുറത്ത് വന്ന അഴിമതിയും സ്വജനപക്ഷപാതിനത്തിനും കോടികണക്കിന് രൂപയുടെ ഫണ്ട് ലാപ്‌സാക്കിയത് അടക്കമുള്ള കെടുകര്യസ്ഥതയ്ക്കും കാരണക്കാരന്‍ ആയ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണം എന്നവശ്യപ്പെട്ടു എസ്ഡിപിഐ മുന്‍പ് പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കുറ്റവിചാരണയും സംഘടിപ്പിച്ചത്. പരിപാടിയില്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഇസ്മയില്‍, ഭാരവാഹികളായ നിഷാം, അബുല്‍ മനാഫ് സംസാരിച്ചു.